മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയാണ് ശ്വേതാമേനോൻ. താരവുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ അത്തരം വിവാദങ്ങളെ എല്ലാം അവഗണിച്ചു സിനിമയിൽ മുന്നേറുവാണ് താരം. അഭിനേത്രി എന്ന നിലയിൽ മാത്രമല്ല മോഡലിംഗ് രംഗത്തും ടെലിവിഷൻ അവതരകയായും ശ്വേത മേനോൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. താരം തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് ‘അനശ്വരം’ എന്ന മലയാളം ചിത്രത്തിലൂടെയാണ്. തുടർന്ന് ഹിന്ദിയിലും മലയാളത്തിലുമായി ഒരുപടി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്കു മുമ്പിൽ അവതരിപ്പിക്കാൻ ശ്വേത മേനോന് സാധിച്ചിട്ടുണ്ട്.
ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതിനു പിന്നലെ താരം രണ്ടാമത് തൃശ്ശൂർ സ്വദേശിയായ ശ്രീവത്സനെ വിവാഹം കഴിച്ചിരുന്നു. ഇപ്പോഴിതാ ഭർത്താവായ ശ്രീവത്സന് ശ്വേതയിൽ ഇഷ്ടമില്ലാത്ത കാര്യത്തപ്പറ്റി പറഞ്ഞതിങ്ങനെ, കുറേ കാര്യങ്ങൾ ഉണ്ടാവും. ഞാൻ കുറച്ചധികം മടി ഉള്ള ആളാണ്. കല്യാണത്തിന് മുൻപ് അച്ഛനും അമ്മയും എന്നെ ലാളിച്ചാണ് വളർത്തിയത്. പിന്നെ എന്റെ സ്റ്റാഫുകൾ, മേക്കപ്പും ഹെയറുമൊക്കെ കളയുന്നവരാണ്. ഇപ്പോൾ എന്റെ ഭർത്താവും ഉണ്ട്. മോളും അങ്ങനെയായി മാറുമെന്ന് തോന്നുന്നു. ഞാനിങ്ങനെ എവിടെ എങ്കിലും ഇരുന്ന് ഓർഡർ ചെയ്യുന്നത് ഭയങ്കര ഇഷ്ടമാണ്. അത് ശ്രീയ്ക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. ശ്രീ ഭയങ്കരമായി മടുത്ത് വരുമ്പോൾ ആണെങ്കിൽ പോലും കണ്ണാ എനിക്കൊരു കോഫി തരുമോ, ദോശ കഴിക്കാൻ തോന്നും എന്നൊക്കെ ഞാൻ പറയും. ചിലപ്പോൾ നല്ല ദേഷ്യമൊക്കെ വരും.
ജീവിക്കാൻ അത്യാവശ്യമായി തനിക്ക് വേണ്ട മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണെന്നും ശ്വേത പറയുന്നു. എനിക്കെന്റെ വീട്, അമ്മ, കുഞ്ഞ്, ഭർത്താവ്, സുഹൃത്തുക്കൾ തുടങ്ങിയതൊക്കെയാണ് ഒന്നാമത്തെ കാര്യം. പിന്നെ പൈസ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. പൈസ ഇല്ലാതെ ജീവിക്കുമെന്ന് പറയുന്ന ആൾക്കാർ കള്ളത്തരമാണ് പറയുന്നത്. മൂന്നാമത്തെ കാര്യം ആരോഗ്യമാണ്. ഫാമിലി, വെൽത്ത്, ഹെൽത്ത്, ഈ മൂന്ന് കാര്യവുമില്ലാതെ ജീവിക്കാൻ പറ്റില്ല.