ഷാംപൂ, ക്രീം, കൺണ്ടീഷണർ തുടങ്ങിയവ ഞാൻ മോഷ്ടിക്കാറുണ്ട്! ശ്വേത മേനോൻ പറയുന്നു!

മലയാളികളുടെ പ്രിയ നായികയാണ് ശ്വേത മേനോൻ. അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയജീവിതം ആരംഭിക്കുന്നത്. ഈ ചിത്രത്തിന് ശേഷം താരം മോഡലിങ്ങിലേയ്ക്ക് കടന്നു. പിന്നീട്‌ ബോളിവുഡിലേക്ക് ചേക്കേറിയ താരത്തിന്റെ ആദ്യ ഹിന്ദി ചിത്രം ഇഷ്ക് ആണ്. പിന്നീട് മലയാളത്തിലേക്ക് തിരിച്ചെത്തിയ താരത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ശ്വേതക്ക് ലഭിച്ചിട്ടുണ്ട്.

ഇപ്പോളിതാ താൻ താമസിക്കുന്ന ഹോട്ടലുകളിൽ നിന്നും ക്രീമും ഷാംപൂവും മോഷ്ടിക്കാറുള്ളതിനെക്കുറിച്ച് പറയുകയാണ് നടി ശ്വേതാ മേനോൻ. ചിലപ്പോൾ നല്ല ഷാംപൂ ലഭിക്കാറുണ്ടെന്നും താൻ മോഷ്ടിക്കാതെ ഹോട്ടലിൽ നിന്നും പോവുന്നുണ്ടെങ്കിൽ അതിനർത്ഥം ഹോട്ടലിലെ സാധനങ്ങൾ നല്ലതല്ലെന്നും ശ്വേതാ മേനോൻ പറഞ്ഞു. സിനിമയിൽ എത്തിയ സമയത്ത് ഹോട്ടലിൽ നിന്നും ക്രീമും ഷാംപൂവും ഞാൻ മോഷ്ടിച്ചിട്ടുണ്ട്. നല്ല ഷാംപൂസൊക്കെ ചിലപ്പോൾ കിട്ടും. എല്ലാവരും എടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. നമുക്ക് വേണ്ടിയാണ് അതെല്ലാം വെച്ചിട്ടുള്ളത്. അതിനും കൂടി വേണ്ടിയാണ് നമ്മൾ കാശ് ഇട്ടിരിക്കുന്നത്. ഷാംപൂ, ക്രീം, കൺണ്ടീഷണർ തുടങ്ങിയവയാണ് ഞാൻ മോഷ്ടിക്കാറുള്ളത്.ഞാൻ മോഷ്ടിക്കാതെ അവിടെ തന്നെ വെച്ച് തിരിച്ചു പോയിട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം ആ ഹോട്ടലിലെ സാധനങ്ങൾ നല്ലതല്ലെന്നാണ്, ശ്വേതാ മേനോൻ പറഞ്ഞു.

മറക്കാൻ പറ്റാത്ത ഫാൻ മൊമന്റ് എന്റെ ലൈഫിൽ ഉണ്ടായിട്ടുണ്ട്. ബ്ലഡിൽ എനിക്ക് ഒരു ലെറ്റർ വീട്ടിലേക്ക് വന്നു. അവർക്ക് ഞാൻ വിളിച്ച് നന്നായി കൊടുത്തു. ഫാൻ ആകുന്നത് ഒക്കെ നല്ലതാണ്.പക്ഷെ ഒരു ഹൊറർ സ്‌റ്റൈലിലേക്ക് പോവരുത്. അതൊരു മനോഹരമായ കാര്യമാണ്. ശരിക്കും പറഞ്ഞാൽ ലവ് ആണ്. ആ ഒരു കാര്യത്തെ നെഗറ്റീവ് ആക്കരുത്. അയാൾ ലെറ്റർ എഴുതിയത് കൊണ്ട് അതിൽ തന്നെ അഡ്രസ് ഉണ്ടായിരുന്നു. അവിടെ ഉള്ള ജേർണലിസ്റ്റിനെ വിളിച്ച് അവർക്ക് അഡ്രസ് എത്തിച്ചിട്ട് അയാളോട് ഫോണിൽ സംസാരിച്ചു. നന്നായി അയാൾക്ക് ഞാൻ കൊടുത്തിട്ടുണ്ട്. ഇനി ഒരിക്കലും ബ്ലഡ് ഇങ്ങനെ യൂസ് ചെയ്യരുതെന്ന് ഞാൻ പറഞ്ഞു, ശ്വേത മേനോൻ പറഞ്ഞു.

Related posts