ആറുമാസത്തിലൊരിക്കൽ ഡിവേഴ്‌സ് ആകാറുണ്ട്! ശ്വേതാ മേനോൻ!

മലയാളികളുടെ പ്രിയ നായികയാണ് ശ്വേത മേനോൻ. അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയജീവിതം ആരംഭിക്കുന്നത്. ഈ ചിത്രത്തിന് ശേഷം താരം മോഡലിങ്ങിലേയ്ക്ക് കടന്നു. പിന്നീട്‌ ബോളിവുഡിലേക്ക് ചേക്കേറിയ താരത്തിന്റെ ആദ്യ ഹിന്ദി ചിത്രം ഇഷ്ക് ആണ്. പിന്നീട് മലയാളത്തിലേക്ക് തിരിച്ചെത്തിയ താരത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ശ്വേതക്ക് ലഭിച്ചിട്ടുണ്ട്. ​2014-ൽ പുറത്തിറങ്ങിയ ബ്ലെസ്സി സംവിധാനം ചെയ്ത ‘കളിമണ്ണ്’ എന്ന ചിത്രത്തിന് വേണ്ടി ശ്വേത പ്രസവം ലൈവായി ചിത്രീകരിച്ചത് വലിയ വാർത്തയായിരുന്നു. വിവാദങ്ങൾ എപ്പോഴും വിടാതെ പിന്തുടരുന്ന ശ്വേത സിനിമയിൽ തനിക്ക് തന്റേതായ സ്ഥാനം ഉണ്ടെന്ന് വിശ്വസിച്ച് മുന്നേറുവാണ്

Image

ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതിനു പിന്നലെ താരം രണ്ടാമതും വിവാഹം കഴിച്ചിരുന്നു. ‘അനശ്വരം’ എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരം. ശ്വേത മേനോൻ വിവാഹമോചിതയായി എന്നുള്ള വാർത്തകളാണ് ഇപ്പോൾ നിരന്തരം പ്രചരിക്കാൻ ഉള്ളത്. ഇതേ കുറിച്ച് നടിയോട് ചോദിച്ചാൽ ആറുമാസത്തിലൊരിക്കൽ സോഷ്യൽ മീഡിയ എനിക്ക് ഡിവേഴ്‌സ് തരാറുണ്ട് എന്നാണ് ശ്വേത പറയുന്നത്. എനിക്ക് നല്ല തിരക്കുള്ളതു കൊണ്ട് അവർ ഇങ്ങനെ ചെയ്തു തരുകയാണ്. പിന്നെ ഇങ്ങനെ കേൾക്കുന്നത് എനിക്കും ഇഷ്ടമാണ്. എന്തും കേൾക്കുന്നത് വാർത്തയാവുന്ന ഒരു മേഖലയിൽ ആണ് ഞാൻ പ്രവർത്തിക്കുന്നത് നല്ല വാർത്ത മാത്രമേ വരുകയുള്ളു എന്ന് ഒരിക്കലും പറയാൻ കഴിയില്ല.

Image

ഇങ്ങനെ കേൾക്കുന്നത് സത്യമാണോ എന്ന് എന്നോട് ആരും ചോദിക്കാറില്ല. ചോദിക്കാത്തതിനാൽ ഞാൻ പറയാറുമില്ല. അത്രയേ ഉള്ളൂ. എന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരു പരിധിക്കപ്പുറം ഞാനൊന്നും തന്നെ സംസാരിക്കില്ല. എനിക്ക് അത് ഇഷ്ടവുമല്ല. ഞാനൊരു സെലിബ്രിറ്റിയും സമൂഹത്തിൽ പെട്ടെന്ന് തിരിച്ചറിയപ്പെടുകയും ചെയ്യുന്ന ആൾ ആണെന്ന് ബോധത്തോടെയാണ് നിൽക്കുന്നത്. ഈ ജോലിയിൽ ഇതെല്ലാം കേൾക്കേണ്ടി വരും എന്ന സാമൂഹ്യ ബോധം എനിക്കുണ്ട്. എന്നാൽ എന്റെ കുടുംബത്തെ പറ്റി പറയുമ്പോഴാണ് സങ്കടം വരിക എന്നാണ് ശ്വേത മേനോൻ വ്യക്തമാക്കുന്നത്.

Related posts