സ്വാതി നിത്യാനന്ദ് മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് അഭിനേത്രിയായി മാറുകയായിരുന്നു താരം.വളരെ പെട്ടെന്ന് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ക്യാമറമാന്‍ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ വിവാഹ ശേഷം കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്വാതിയുടെ വാക്കുകള്‍ ഇങ്ങനെ, പ്രണയ വിവാഹമായിരുന്നു. ഭര്‍ത്താവിന്റെ പേര് പ്രതീഷ് നെന്മാറ. ഭ്രമണം പരമ്പരയിലൂടെയാണ് കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. കല്യാണം കഴിഞ്ഞതിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ നെഗറ്റീവ് കമന്റ്‌സ് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. വേദനിപ്പിക്കുന്നതായിരുന്നു അത്. അല്ലാതെ വേദനിപ്പിക്കുന്നതൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഹാപ്പിയായി ജീവിതം മുന്നോട്ട് പോവുകയാണ്. കുടുംബവും ഭര്‍ത്തവും കരിയറുമെല്ലാം നല്ല രീതിയിലാണ് പോകുന്നത്. 18- 20 വര്‍ഷമായി ഭര്‍ത്താവ് ഈ ഫീല്‍ഡിലാണുള്ളത്. അദ്ദേഹത്തിന് ഈ രംഗത്തെ കുറിച്ച് എല്ലാ കാര്യവും അറിയാം. അതുകൊണ്ട് തന്നെ തനിക്ക് നല്ല സപ്പോര്‍ട്ട് ആണ്. അദ്ദേഹം നിബന്ധനകള്‍ ഒന്നും വയക്കാറില്ല. പിന്നെ ഈ ഫീല്‍ഡിനെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങളൊക്കെ പറഞ്ഞ് തരാറുണ്ട്. 20 വര്‍ഷത്തോളമായി ഈ ഫീല്‍ഡില്‍ ആയത് കൊണ്ട് തന്നെ അതിന്റെ അറിവില്‍ പുള്ളിക്കാരന്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞ് തരും. അല്ലാതെ നിബന്ധനകളൊന്നും വയ്ക്കാറില്ല.
ഇപ്പോള്‍ ചെയ്യുന്ന പ്രണയ വര്‍ണ്ണങ്ങള്‍ എന്ന പരമ്പര വളരെ റൊമാന്റിക്കായിട്ടുള്ള പ്രൊജക്ട് ആണ്. ഞങ്ങളുടെ സോങ് ആണെങ്കിലും അതിലെ ഓരോ സീനും ഭയങ്കര റൊമാന്റിക്കായിട്ടുള്ളതാണ്. ആ സംഭവമൊക്കെ കണ്ടിട്ട് എന്നെ ചീത്ത പറയാനോ വഴക്ക് പറയാനോ ഒന്നിനും വന്നിട്ടില്ല. അദ്ദേഹം ഓക്കെയാണ്. നല്ല രീതിയ്ക്ക് മുന്നോട്ട് പോവുകയാണ്. ‘ക്യാമറമാന്‍ ആയത് കൊണ്ട് അദ്ദേഹം സീനുകള്‍ കാണുമ്പോള്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞ് തരാറുണ്ട്. ക്യാമറയുടേയും ലൈറ്റിന്റേയും പൊസിഷന്‍സ് അറിഞ്ഞാല്‍ നമുക്ക് ആക്ടിംഗില്‍ നമുക്ക് കുറച്ച് കൂടി ഇംപ്രൂവ് ചെയ്യാന്‍ പറ്റും. അതിനെ കുറിച്ചൊക്കെ തനിക്ക് ഒരുപാട് പറഞ്ഞ് തന്നിട്ടുണ്ട്. കൂടാതെ പിന്നീട് ഓരേ സീനുകള്‍ കാണുമ്‌ബോള്‍ ആ ലുക്കിനെ കുറിച്ചൊക്കെ പറഞ്ഞ തരാറുണ്ടായിരുന്നു. ഓരേ ഫീല്‍ഡില്‍ നില്‍ക്കുന്ന ആളായത് കൊണ്ട് തന്നെ അതൊക്കെ തനിക്ക് വലിയ സഹായമാണ്.