കുറേ നാളത്തേക്ക് പൊങ്കാലയുടെ ഈ ഊർജം ഒപ്പമുണ്ടാകും! സ്വാസിക മനസ്സ് തുറക്കുന്നു!

സ്വാസിക മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. താരം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുകയാണ്. താരം പ്രേക്ഷകരുടെ മനസ്സിലിടം നേടിയത് സീത എന്ന പരമ്പരയിലൂടെയാണ്. സ്വാസികയുടെ ജീവിതം മാറ്റിമറിക്കാൻ ആ ഒരു കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം സ്വാസിക മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചുകഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വൈഗായിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് കടന്നത്. താരം കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ ഒരു തേപ്പുകാരിയായി എത്തിയിരുന്നു. സ്വാസികയ്ക്ക് വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന അവർഡ് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആറ്റുകാലിൽ പൊങ്കാലയിടാനായി ആദ്യമായി എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് സ്വാസിക. കുടുംബവുമായാണ് ആറ്റുകാലമ്മക്ക് പൊങ്കാലയിടാൻ താരം എത്തിയത്. വലിയ ആവേശവും ശക്തിയുമാണ് തന്റെ മനസിനിത് അനുഭവപ്പെടുന്നതെന്ന് നടി പറഞ്ഞു.

ആദ്യമായാണ് ആറ്റുകാലിൽ പൊങ്കാലയിടാൻ എത്തുന്നത്. ഒരുപാട് കാലമായി കേൾക്കുന്നതാണല്ലോ, തിരുവനന്തപുരത്ത് ഷൂട്ട് നടക്കുമ്പോൾ ഒരുപാട് ആർട്ടിസ്റ്റുകൾ പൊങ്കാല ഇടാൻ പോകുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും പോകാൻ പറ്റിയിരുന്നില്ല. ഇന്ന് കുടുംബവുമായി വരാൻ പറ്റി. അമ്മ, ചിറ്റമാര്, അമ്മായിമാര് എല്ലാവരും ഉണ്ട്. വൈകിപ്പോയല്ലോ എന്ന സങ്കടമാണ്. ഒരുപാട് ആഗ്രഹങ്ങൾ, പ്രാർത്ഥനകൾ, എന്നത് കൊണ്ടായിരിക്കുമല്ലോ പലരും പൊങ്കാല ഇടുന്നത്. എല്ലാവരുടെ മനസിലും ആ പ്രതീക്ഷയുണ്ടാകും അടുത്ത പൊങ്കാല ആകുമ്പോഴേക്കും അമ്മയത് നടത്തി തരുമെന്നത്. ഇത്രയും ആളുകളുടെ കൂടെ വലിയൊരു ഊർജമാണ് കിട്ടുന്നത്. കുറേ നാളത്തേക്ക് പൊങ്കാലയുടെ ഈ ഊർജം ഒപ്പമുണ്ടാകും എന്നാണ് കരുതുന്നത്.

രണ്ട് അരി ഉപയോഗിച്ചുള്ള പായസമാണ് ഞാൻ തയാറാക്കുന്നത്. പലതരം നേർച്ചകൾ ഉണ്ട്, അതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു. ഇനിയും അമ്മയ്ക്ക് പൊങ്കാലയിടണമെന്നാണ് ആഗ്രഹം. സാധാരണ വെയിലത്ത് ഇറങ്ങുമ്പോൾ പോകണോ വേണ്ടയോ വൈകീട്ടാവട്ടെ എന്നൊക്കെ ആലോചിക്കും. എന്നാൽ ഇവിടെ അതൊന്നും പ്രശ്നമല്ല, എല്ലാവരും വലിയ ക്യൂ നിൽക്കുകയാണ്. ഭക്ഷണം കഴിക്കാൻ പറ്റില്ല. അതാണല്ലോ യൂനിവേഴ്സ് പവർ എന്നും സ്വാസിക പറഞ്ഞു.

Related posts