സ്വാസിക മലയാളികൾക്ക് പ്രിയങ്കരിയാണ്. താരം സിനിമയിലും സീരിയലുകളിലും മിനിസ്ക്രീൻ പരിപാടികളിലും ഒരുപോലെ സജീവമാണ്. ഇപ്പോൾ താരം തന്റെ വിവാഹത്തെ കുറിച്ച് തുറന്നുപറയുകയാണ്. വിവാഹത്തെ കുറിച്ച് സ്വാസിക സംസാരിച്ചത് നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ്.
അനുവിന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സ്വാസിക. വിവാഹം അടുത്തടുത്ത് വരുന്നുണ്ട്. മിക്കവാറും ഡിസംബറിലോ ജനുവരിയിലോ കാണുമെന്നാണ് എന്റെയൊരു നിഗമനം. ഡിസംബറിൽ വേണോ അതോ കുറച്ചൂടി വെയിറ്റ് ചെയ്ത് ജനുവരിയിൽ മതിയോ എന്ന ആലോചനയിലാണ്. നിങ്ങളെയൊക്കെ വിളിക്കേണ്ടേ എന്നായിരുന്നു സ്വാസികയുടെ മറുപടി.
പ്രണയവിവാഹമാണോ എന്ന ചോദ്യത്തിന് അതെ, ഒമ്പത് വർഷത്തോളമായുള്ള പ്രണയമാണെന്നും സ്വാസിക പറഞ്ഞു. എന്നാൽ പ്രണയിതാവിന്റെ പേരോ മറ്റു വിവരങ്ങളോ സ്വാസിക വെളിപ്പെടുത്തിയില്ല. നർത്തകിയും ടെലിവിഷൻ താരവുമായിരുന്ന സ്വാസികയ്ക്ക് അടുത്തിടെ വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.