‘എന്റെ സീരിയലുകളെ കുറിച്ചോ സിനിമകളെ കുറിച്ചോ അറിയാനല്ല അവര്‍ക്ക് താത്പര്യമുണ്ടായിരുന്നത്’,,,,സ്വാസിക മനസ് തുറക്കുന്നു

BY AISWARYA

മിനിസ്‌ക്രീനിലെത്തി മിന്നും പ്രകടനം കാഴ്ചവെച്ച താരമാണ് സ്വാസിക. നിലവില്‍ മനംപോലെ മംഗല്യം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിലും ശ്രദ്ധേയ കഥാപാത്രത്തെ സ്വാസിക അവതരിപ്പിക്കുന്നുണ്ട്. ചതുരം, കുടുക്ക്, ഒരുത്തി തുടങ്ങിയ സിനിമകളാണ് സ്വാസികയുടേതായി ഒരുങ്ങുന്ന മറ്റ് സിനിമകള്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്.

വിവാഹം, പ്രണയം എന്നിവയെ കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ തന്റെ മൂഡിന് അനുസരിച്ചാണ് മറുപടി പറയുന്നത്. വിവാഹിതയാകാന്‍ പോകുന്നുവെന്ന പറഞ്ഞ ശേഷം അതിന് വേണ്ടി മാത്രം അഭിമുഖം ചോദിച്ച് നിരവധി പേരാണ് എത്തിയതെന്നും സ്വാസിക പറയുന്നു.ചിലപ്പോള്‍ തോന്നും പ്രണയത്തിലാണെന്ന് പറഞ്ഞാലോ എന്ന്. ചിലപ്പോള്‍ പ്രണയം തകര്‍ന്നുവെന്ന് പറയാന്‍ തോന്നും.അല്ലാതെ തന്റെ മറുപടിക്ക് ശേഷം വരാന്‍ പോകുന്ന വാര്‍ത്തകളെ കുറിച്ചൊന്നും ചിന്തിക്കാറേയില്ല എന്നാണ് താരം പറയുന്നത്.

Pin on Attractions

തന്റെ സീരിയലുകളെ കുറിച്ചോ സിനിമകളെ കുറിച്ചോ അറിയാന്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. വിവാഹിതയാകാന്‍ പോകുനുവെന്ന് പറഞ്ഞപ്പോഴേക്കും ഇന്റര്‍വ്യൂവിന്റെ ബഹളമായിരുന്നു. എപ്പോഴെങ്കിലും സംഭവിക്കേട്ടയെന്ന് കരുതിയാണ് ഇടയ്ക്കിടെ ഉടന്‍ വിവാഹിതയാകും എന്ന് പറയുന്നത്. കരിയറിനെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരാളെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹം.

Related posts