ലാലേട്ടൻ കുടിച്ച കപ്പിൽ തന്നെ മാംഗോ ജ്യൂസ് കുടിക്കുക എന്ന് പറയുന്നത് ഭയങ്കര സന്തോഷമുള്ള കാര്യമായിരുന്നു! വൈറലായി സ്വാസികയുടെ വാക്കുകൾ!

സ്വാസിക മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. താരം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുകയാണ്. താരം പ്രേക്ഷകരുടെ മനസ്സിലിടം നേടിയത് സീത എന്ന പരമ്പരയിലൂടെയാണ്. സ്വാസികയുടെ ജീവിതം മാറ്റിമറിക്കാൻ ആ ഒരു കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം സ്വാസിക മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചുകഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വൈഗായിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് കടന്നത്. താരം കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ ഒരു തേപ്പുകാരിയായി എത്തിയിരുന്നു. സ്വാസികയ്ക്ക് വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന അവർഡ് ലഭിച്ചിട്ടുണ്ട്. റെഡ് കാർപ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസികയാണ്. ഇപ്പോൾ സ്വാസികയുടെ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് ചതുരവും നിർമൽ സഹദേവിന്റെ കുമാരിയുമാണ് സ്വാസികയുടെ റിലീസ് ചെയ്ത പുതിയ ചിത്രങ്ങൾ. മോഹൻലാലിനൊപ്പം ഇട്ടിമാണി എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് സ്വാസിക. വാക്കുകളിങ്ങനെ, ലാലേട്ടന്റെ കൂടെ ഇട്ടിമാണിയിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. ഞങ്ങൾ എല്ലാം പലപ്പോഴും ഒരുമണി കഴിഞ്ഞാൽ ഷൂട്ട് ഇന്ന് വേണോയെന്നൊക്കെ ചോദിക്കും. എന്നാൽ അദ്ദേഹത്തിന്റ ചിന്ത ഈ സീൻ എങ്ങനെ എങ്കിലും കംപ്ലീറ്റ് ചെയ്യുക എന്നത് മാത്രമായിരിക്കും. അതിന് ശേഷം മതി ഭക്ഷണവും റെസ്റ്റും എന്നതാണ് അദ്ദേഹംത്തിന്റെ ശീലം. മമ്മൂക്ക കഴിഞ്ഞാൽ ആവേശത്തോടെ സിനിമയെ നോക്കികാണുന്ന വ്യക്തി ലാലേട്ടനാണ്.

 

അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. ലാലേട്ടന്റെ കൂടെ കുറേ ദിവസം ഷൂട്ട് ഉള്ളത് കൊണ്ട് സംസാരിക്കാനും കുക്ക് ചെയ്യുന്ന ഭക്ഷണം കഴിക്കാനുമുള്ള അവസരം കിട്ടി. ലൊക്കേഷനിൽ ഞങ്ങളെല്ലാം നിരന്ന് നിൽക്കുമ്പോൾ ലാലേട്ടൻ മാംഗോ ജ്യൂസ് കുടിച്ചു. കുടിക്കുന്നതിന് ഇടയിൽ അത് ഞങ്ങൾക്ക് നേരെ നീട്ടി കുടിക്കാൻ പറഞ്ഞു. ഞാൻ വിചാരിച്ചത് ജ്യൂസ് വേറെ ഗ്ലാസിൽ തരുമെന്നാണ്. പക്ഷേ അതേ ഗ്ലാസിൽ ഞങ്ങൾക്ക് എല്ലാവർക്കും ഓരോ സിപ്പ് എടുക്കാൻ തന്നു. നമ്മളെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. ലാലേട്ടൻ കുടിച്ച കപ്പിൽ തന്നെ മാംഗോ ജ്യൂസ് കുടിക്കുക എന്ന് പറയുന്നത് ഭയങ്കര സന്തോഷം തന്നു. അദ്ദേഹത്തിന്റെ കൂടെ സെൽഫി എടുക്കുകയും ഡിന്നറിന് വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

Related posts