എ സർട്ടിക്കറ്റ് കിട്ടിയ ചിത്രത്തിലഭിനയിച്ചു എന്നതിന് അർത്ഥം പോൺ സിനിമയിൽ അഭിനയിച്ചു എന്നല്ല! സ്വാസിക പറയുന്നു!

സ്വാസിക മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. താരം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുകയാണ്. താരം പ്രേക്ഷകരുടെ മനസ്സിലിടം നേടിയത് സീത എന്ന പരമ്പരയിലൂടെയാണ്. സ്വാസികയുടെ ജീവിതം മാറ്റിമറിക്കാൻ ആ ഒരു കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം സ്വാസിക മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചുകഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വൈഗായിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് കടന്നത്. താരം കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ ഒരു തേപ്പുകാരിയായി എത്തിയിരുന്നു. സ്വാസികയ്ക്ക് വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന അവർഡ് ലഭിച്ചിട്ടുണ്ട്. റെഡ് കാർപ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസികയാണ്.

ഇപ്പോഴിതാ നല്ല കഥയാണെങ്കിൽ പിന്നെ എന്ത് കൊണ്ട് എ പടത്തിൽ അഭിനയിച്ചു കൂടായെന്ന് സ്വാസിക. എ സർട്ടിഫിക്കറ്റ് കിട്ടിയ ചിത്രത്തിൽ അഭിനയിച്ചു എന്നത്കൊണ്ട് പോൺ ചിത്രത്തിലാണ് അഭിനയിച്ചത് എന്ന അർത്ഥമില്ലെന്നും സ്വാസിക കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ചതുരത്തിന്റെ പ്രേമോഷന്റെ ഭാ​ഗമായി ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് അവർ സംസാരിച്ചത്. കഥയും തന്റെ കഥാപാത്രവും നല്ലതാണെന്ന് തോന്നിയ കൊണ്ട് ചെയ്ത ചിത്രമാണ് അത്. പ്രണയമായാലും, പകയായലും എല്ലാ വികാരങ്ങളെയും തുറന്ന് കാട്ടുന്നകൊണ്ടാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചത്. എ സർട്ടിഫിക്കറ്റ് തെറ്റാണെന്ന് തോന്നുന്നത് നമ്മുടെ സംസ്കാരത്തിന്റെ പ്രശ്നമാണ്. മറ്റ് രാജ്യങ്ങളിൽ ആ പ്രശ്നമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സിനിമയ്ക്ക് എ സർട്ടിക്കറ്റ് കിട്ടിമെന്ന് വിചാരിച്ച് നല്ല ഒരു കഥയും കഥാപാത്രത്തെയും ഉപേക്ഷിക്കേണ്ട ആവശ്യം തനിക്കില്ലെന്നും, അങ്ങനെ ചെയ്താൽ നഷ്ടം തനിക്ക് മാത്രമാണെന്നും അവർ പറഞ്ഞു. എ സർട്ടിക്കറ്റ് കിട്ടിയ ചിത്രത്തിലഭിനയിച്ചു എന്നതിന് അർത്ഥം പോൺ സിനിമയിൽ അഭിനയിച്ചു എന്നല്ലെന്നും സ്വാസിക കൂട്ടിച്ചേർത്തു. സിദ്ധാർത്ഥ് ഭരതന്റെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുരം. സെപ്റ്റംബർ 16ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സ്വാസിക, റോഷൻ അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളിലെത്തിയിരിക്കുന്നത്.

Related posts