സ്വാസിക മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. താരം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുകയാണ്. താരം പ്രേക്ഷകരുടെ മനസ്സിലിടം നേടിയത് സീത എന്ന പരമ്പരയിലൂടെയാണ്. സ്വാസികയുടെ ജീവിതം മാറ്റിമറിക്കാൻ ആ ഒരു കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം സ്വാസിക മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചുകഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വൈഗായിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് കടന്നത്. താരം കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ ഒരു തേപ്പുകാരിയായി എത്തിയിരുന്നു. സ്വാസികയ്ക്ക് വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന അവർഡ് ലഭിച്ചിട്ടുണ്ട്. റെഡ് കാർപ്പറ്റ് എന്ന പരിപാടിയുടെ അവതാരക സ്വാസികയാണ്.
അടുത്തിടെ ഗായകൻ ശ്രീനാഥിനെ സ്വാസിക വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്ന തരത്തിൽ കഥകൾ പ്രചരിച്ചിരുന്നു. പ്രണയത്തെ കുറിച്ചുള്ള സംസാരത്തിനിടയിലാണ് തമാശരൂപേണ ശ്രീനാഥിനോടുള്ള അടുപ്പത്തെ കുറിച്ച് നടി പറഞ്ഞത്. എന്നാൽ ഇത് വഴച്ചൊടിക്കപ്പെട്ടു. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് സ്വാസിക. വാക്കുകൾ, വാലന്റൈൻസ് ഡേ സ്‌പെഷ്യൽ എപ്പിസോഡിൽ ഗായകൻ ശ്രീനാഥ് അതിഥിയായി വന്നു. അയ്യോ, ഞാൻ എല്ലാവരെയും തേച്ചത് ശ്രീനാഥിനെ കല്യാണം കഴിക്കാനാണ്. ഐഡിയ സ്റ്റാർ സിംഗർ മുതൽ എന്റെ ക്രഷ് ആണ് എന്ന് ഞാനൊരു തമാശയായി പറഞ്ഞിരുന്നു. അത് വച്ചും കഥകൾ പ്രചരിച്ചു. ശ്രീനാഥിന്റെ വിവാഹം ഉറപ്പിച്ചെന്നും വീട്ടുകാരാണ് പെൺകുട്ടിയെ കണ്ടെത്തിയത് എന്നുമൊക്കെ ആ ഷോ യിൽ വ്യക്തമായി പറഞ്ഞിരുന്നു. പക്ഷേ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർ അത് കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുകയാണ്. ഇതൊക്കെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ല
സിനിമയിൽ തേപ്പുകാരി എന്ന ഇമേജ് മാറിയോ എന്ന് എനിക്കറിയില്ല. അത് മാറണമെന്ന ആഗ്രഹമില്ല. ഞാൻ ചെയ്തിട്ടുള്ള ഏത് കഥാപാത്രത്തെക്കാളും പ്രേക്ഷകരിലേക്ക് ഇറങ്ങി ചെന്ന കഥാപാത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷനിലെ തേപ്പുകാരി. കുറച്ച് സീനുകളെ ഉള്ളുവെങ്കിൽ പോലും എവിടെ ചെന്നാലും ആ കഥാപാത്രത്തിന്റെ പേരിലാണ് ഞാൻ അറിയപ്പെടുന്നത്. അങ്ങനെ ആളുകൾ എന്നെ തേപ്പുകാരിയായി കാണുന്നതും ഇഷ്ടമാണ്.