സ്വാസിക വിജയ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. സീത എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. പരമ്പരയിൽ സീതയായി സ്വാസികയും ഇന്ദ്രനായി ഷാനവാസ് ഷാനുവും മികച്ച പ്രകടനമാണ് നടത്തിയത്. ഇപ്പോൾ മനംപോലെ മംഗല്യം എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സ്വാസിക. സീരിയലിലെ നായകൻ പ്രേമിനൊപ്പമുള്ള സ്വാസികയുടെ റീൽസെല്ലാം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. മറാത്തി സീരിയലിന്റെ റീമേക്കായ മനംപോലെ മംഗല്യത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇഷ്‌ക്, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പൊറിഞ്ചു മറിയം ജോസ് എന്നിവയാണ് സ്വാസികയുടേതായി അവസാനം റിലീസിനെത്തിയ സിനിമകൾ. ഇപ്പോളിതാ ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ യൂട്യൂബ് ചാനലിനെക്കുറിച്ച് പറയുകയാണ് താരം.
എന്റെ സിനിമയെ കുറിച്ചോ സീരിയലിനെ കുറിച്ചോ, എനിക്ക് സംസ്ഥാന പുരസ്‌കാരം കിട്ടിയപ്പോൾ അതിനെ കുറിച്ചോ ഒന്നും ആളുകൾക്ക് അറിയേണ്ട. അറിയേണ്ടത്, എന്റെ കല്യാണക്കാര്യം മാത്രമാണ്. എങ്കിൽ പിന്നെ അത് തന്നെ സംസാരിക്കാം എന്ന് ഞാൻ കരുതി എന്നാണ് സ്വാസിക പറഞ്ഞത്. എന്റെ ഒരു സിനിമയോ, സീരിയലോ ഒന്നും ട്രെന്റിങ് ആകാതെ തന്നെ, ഞാൻ എന്റെ ചാനലിൽ പങ്കുവച്ച ആ ഒരു ഒറ്റ വീഡിയോയുടെ അടിസ്ഥാനത്തിൽ മാത്രം നാലോളം അഭിമുഖങ്ങൾ നൽകേണ്ടി വന്നു എന്നും സ്വാസിക പറഞ്ഞു. ബൈ ദ ബൈ സീരിയലിൽ ഇപ്പോൾ കല്യാണങ്ങളുടെ സീസൺ ആണല്ലോ. സ്വാസിക കല്യാണത്തെ കുറിച്ച് ആലോചിക്കുന്നില്ലേ എന്ന് ചോദിക്കുമ്പോൾ, ഒന്ന് രണ്ട് വർഷം കൊണ്ട് അത് നടക്കും എന്ന സൂചന ചില അഭിമുഖങ്ങളിലും വീഡിയോകളിലും സ്വാസിക നൽകുന്നുണ്ട്.
നടി എന്നതിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് സ്വാസിക. അടുത്തിടെ താൻ ജനുവരിയിൽ വിവാഹിതയാകുമെന്ന് സ്വാസിക പറഞ്ഞിരുന്നു. ആരെയാണ് വിവാഹം ചെയ്യാൻ പോകുന്നത് എന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. വിവാഹം ഉടൻ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ വിവാഹം എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നാണ് ഒരു അഭിമുഖത്തിൽ സ്വാസിക പറഞ്ഞത്.