മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സ്വാസിക. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന താരമാണ് സ്വാസിക. താരത്തിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. സീത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് മലയാളികളുടെ പ്രിയതാരമായി സ്വാസിക മാറിയത്. ഇപ്പോഴിതാ അദൃശ്യയാവാൻ ഉള്ള കഴിവ് ലഭിച്ചാൽ എന്ത് ചെയ്യും എന്ന ആരാധകന്റെ ചോദ്യത്തിന് പ്രേക്ഷകരുടെ പ്രിയ താരം സ്വാസിക നൽകിയ മറുപടിയാണ് വൈറലാവുന്നത്.
അദൃശ്യയാവാൻ കഴിവ് ലഭിച്ചാൽ ബോളിവുഡ് സൂപ്പർതാരമായ ഷാരൂഖ് ഖാന്റെ വീട്ടിൽ പോകുമെന്നാണ് സ്വാസിക വ്യക്തമാക്കിയത്. തനിക്ക് ഇഷ്ടപ്പെട്ട കുറെ താരങ്ങളുടെ വീട്ടിൽ പോകും. പ്രത്യേകിച്ച് ഷാരൂഖ് ഖാന്റെ വീട്ടിൽ. അവിടെ പോയി അദ്ദേഹത്തിന്റെ ബെഡ് റൂം കാണും, ഷാരൂഖ് ഉപയോഗിക്കുന്ന പെർഫ്യൂം എതാണെന്ന് നോക്കും. തനിക്ക് ഇഷ്ടമുള്ള മറ്റ് ബോളിവുഡ് താരങ്ങളുടെ വീട്ടിലും പോകും. ഒരു ദിവസം അവരുടെ കൂടെ സഞ്ചരിക്കും. കുറെ പേരെ പേടിപ്പിക്കും കുറേ സ്ഥലത്ത് യാത്ര പോകുമെന്നും പൈസ കൊടുക്കാതെ തുണിക്കടയിൽ നിന്നും സ്വർണ്ണക്കടയിൽ നിന്നും സാധനം എടുത്ത് ഓടുമെന്നും സ്വാസിക പറയുന്നു.
സീതയിൽ സ്വാസിക അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇതിനോടകം സ്വാസിക അഭിനയിച്ചു. 2009 ലെ തമിഴ് ചിത്രമായ വൈഗായിയിലാണ് സ്വാസിക അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന മലയാള ചിത്രത്തിൽ ഒരു തേപ്പുകാരിയായി എത്തിയ സ്വാസികയെ മലയാളികൾ ആരും മറക്കില്ല. വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള അവർഡ് ലഭിച്ചത്.