സ്വാസിക മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. താരം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുകയാണ്. താരം പ്രേക്ഷകരുടെ മനസ്സിലിടം നേടിയത് സീത എന്ന പരമ്പരയിലൂടെയാണ്. സ്വാസികയുടെ ജീവിതം മാറ്റിമറിക്കാൻ ആ ഒരു കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം സ്വാസിക മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചുകഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വൈഗായിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് കടന്നത്. താരം കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ ഒരു തേപ്പുകാരിയായി എത്തിയിരുന്നു. സ്വാസികയ്ക്ക് വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന അവർഡ് ലഭിച്ചിട്ടുണ്ട്. റെഡ് കാർപ്പറ്റ് എന്ന പരിപാടിയുടെ അവതാരക സ്വാസികയാണ്.
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് ചതുരവും നിർമൽ സഹദേവിന്റെ കുമാരിയുമാണ് സ്വാസികയുടെ റിലീസ് ചെയ്ത പുതിയ ചിത്രങ്ങൾ. ചതുരം എന്ന ചിത്രത്തിൽ ഗ്ലാമറസ് വേഷത്തിലാണ് സ്വാസിക അഭിനയിച്ചിരിക്കുന്നത്. ഇപ്പോളിതാ തന്നെക്കുറിച്ച് വരുന്ന ഗോസിപ്പുകൾ ആസ്വദിക്കാറുണ്ടെന്ന് തുറന്നു പറയുതയാണ് സ്വാസിക. ഗോസിപ്പ് ഉണ്ടാവുന്നത് നല്ലതാണെന്നും നടിയാകുമ്പോൾ ഗോസിപ്പുകൾ ഉണ്ടാവണമെന്നുമാണ് സ്വാസിക പറഞ്ഞത്. വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത് നല്ല കാര്യമാണെന്നും ബോളിവുഡ് സിനിമകളിൽ റിപ്പോർട്ടറിനെ വിളിച്ച് ഗോസിപ്പ് എഴുതിക്കുന്ന ചില രംഗങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും അതിനെ മാർക്കറ്റിങ് ഐഡിയ ആയിട്ട് ഉപയോഗിക്കുന്നത് നല്ലതാണെന്നും താരം പറഞ്ഞു.
ഗോസിപ്പുകൾ മാറി മാറി വരും. എല്ലാ ഗോസിപ്പുകളും ഞാൻ ആസ്വദിക്കാറുണ്ട്. ആർട്ടിസ്റ്റായാൽ കുറച്ച് ഗോസിപ്പുകൾ ഒക്കെ വേണ്ടെ. റിപ്പോർട്ടറിനെ വിളിച്ചിട്ട് എന്നെക്കുറിച്ച് കുറച്ച് ഗോസിപ്പുകൾ ഒക്കെ എഴുതൂവെന്ന് പറയുന്നത് ഞാൻ ചില ബോളിവുഡ് മൂവിസിൽ കണ്ടിട്ടുണ്ട്. ഗോസിപ്പിനെ ഒരു മാർക്കറ്റിങ് ഐഡിയ ആയിട്ട് ഉപയോഗിക്കാം. വാർത്തകളിൽ നമ്മൾ നിറഞ്ഞ് നിൽക്കുന്നത് നല്ല കാര്യമല്ലെ. അങ്ങനെ ഒരാൾ ഉണ്ട് എന്ന് എപ്പോഴും തോന്നും. അതുകൊണ്ട് ഗോസിപ്പുകൾ ഉണ്ടാവുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. ഏത് കാര്യത്തിലായാലും നമ്മളെക്കുറിച്ച് നെഗറ്റീവ് പബ്ലിസിറ്റി വരുന്നതും എന്റെ സിനിമയെക്കുറിച്ച് വരുന്ന നെഗറ്റീവ് സാധനമായാലും ഞാൻ എൻജോയ് ചെയ്യുന്നുണ്ട്. ഒരു ആർട്ടിസ്റ്റ് ഇങ്ങനെ നിറഞ്ഞ് നിൽക്കുന്നത് വ്യക്തിപരമായി നമുക്ക് നല്ലതാണ്.