ഇനി അത് പ്രേതമാണോ, രണ്ടുപേര്‍ ഒരുമിച്ച് എങ്ങനെ ഒരേ സ്വപ്നം കണ്ടു! അനുഭവം പങ്കുവച്ച് സ്വാസിക!

സ്വാസിക മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. താരം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുകയാണ്. താരം പ്രേക്ഷകരുടെ മനസ്സിലിടം നേടിയത് സീത എന്ന പരമ്പരയിലൂടെയാണ്. സ്വാസികയുടെ ജീവിതം മാറ്റിമറിക്കാൻ ആ ഒരു കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം സ്വാസിക മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചുകഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വൈഗായിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് കടന്നത്. താരം കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ ഒരു തേപ്പുകാരിയായി എത്തിയിരുന്നു. സ്വാസികയ്ക്ക് വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന അവർഡ് ലഭിച്ചിട്ടുണ്ട്. റെഡ് കാർപ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസികയാണ്. ഇപ്പോൾ സ്വാസികയുടെ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.


ഫാന്റസി കഥകളോടുള്ള പ്രിയമാണ് തന്നെ കുമാരിയിലെ ആ കഥാപാത്രത്തിലേക്ക് അടുപ്പിച്ചത് എന്ന് പറയുകയാണ് സ്വാസിക ഇപ്പോള്‍. സര്‍പ്പദോഷത്തില്‍ തനിക്കുള്ള വിശ്വാസത്തെ കുറിച്ചുമൊക്കെ നടി സംസാരിക്കുന്നുണ്ട്. ഫാന്റസി കഥകളും മുത്തശ്ശി കഥകളുമൊക്കെ ഇഷ്ടമുള്ള ഒരാളാണ് ഞാന്‍. പണ്ട് അത്തരം കഥകള്‍ കേള്‍ക്കാനും അതൊക്കെ ആരോടെങ്കിലും പറയാനുമൊക്കെ ഇഷ്ടമായിരുന്നു. പെട്ടെന്ന് കഥ കേട്ടപ്പോള്‍ അതാണ് ഓര്‍മ്മ വന്നത്. പിന്നീട് കണ്ടു സംസാരിച്ചു, അങ്ങനെ സിനിമയ്ക്ക് ഓകെ പറയുകയായിരുന്നു. മലയാളത്തില്‍ കുറെ നാളായി ഇത്തരത്തില്‍ ഒരു സിനിമ വന്നിട്ട് സ്വാസിക പറഞ്ഞു. അതേസമയം, അത്തരം ഫാന്റസി അനുഭവങ്ങള്‍ സ്വന്തം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കല്‍ കോഴിക്കോട് ഷൂട്ടിങ്ങിന് പോയപ്പോള്‍ ഉണ്ടായ ഒരു സംഭവവും താരം പങ്കുവയ്ക്കുന്നുണ്ട്.

 

പ്രേതം എന്നതില്‍ ഒന്നും വിശ്വാസമില്ലെങ്കിലും ഒരു നെഗറ്റീവ് സംഭവം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. ഒരിക്കല്‍ ഞങ്ങള്‍ കോഴിക്കോട് ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു. എന്റൊപ്പം അമ്മയും ഉണ്ട്. ഞാന്‍ രാത്രി ഒരു സ്വപ്നം കണ്ടു. ഒരു റോസ് കളര്‍ വസ്ത്രം ധരിച്ച് ഷോര്‍ട്ട് ഹെയറൊക്കെ ആയിട്ടൊരു സ്ത്രീ എന്റെ കാലിന്റെ അടുത്ത് വന്നിരിക്കുന്നത് ആയിരുന്നു സ്വപ്നം. ഞാന്‍ ആരോടും പറയാന്‍ നിന്നില്ല. രാവിലെ എഴുന്നേറ്റു. സാധാരണ പോലെ, പക്ഷെ ഞാനും അമ്മയും എന്തോ കാര്യം പറഞ്ഞു വന്നപ്പോള്‍. അമ്മ പറഞ്ഞു ഇന്നലെ രാത്രി ഉറങ്ങാന്‍ പറ്റിയില്ല. ഭയങ്കര ഒരു മോശം സ്വപ്നം കണ്ടു. എന്താണെന്ന് ചോദിച്ചപ്പോള്‍, ഒരു റോസ് കളര്‍ വസ്ത്രം ധരിച്ച പെണ്ണ് വന്നു. എന്നിട്ട് എന്റെ കാലില്‍ കേറി പിടിച്ചുവെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇത് തന്നെ ഞാന്‍ കണ്ടെന്ന്, അത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇനി അത് പ്രേതമാണോ, രണ്ടുപേര്‍ ഒരുമിച്ച് എങ്ങനെ ഒരേ സ്വപ്നം കണ്ടു.

അതൊന്നും അറിയില്ല. അങ്ങനെ വന്നപ്പോള്‍ എന്തോ ഒരു നെഗറ്റീവിറ്റി ആ റൂമില്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായി. പിറ്റേന്ന് ഞങ്ങള്‍ ആ റൂം മാറി. എന്നിട്ട് വേറെ ആളുകള്‍ക്ക് കൊടുത്തു. പക്ഷെ അവര്‍ക്ക് അങ്ങനെ ഒരു അനുഭവവും ഉണ്ടായില്ല. അതുകൊണ്ട് എന്തോ ഒരു പോസിറ്റീവ് ശക്തി ഉള്ളപോലെ ഒരു നെഗറ്റീവ് ശക്തിയും ഉണ്ടെന്നാണ് കരുതുന്നത്. പിന്നെ ഈ സര്‍പ്പദോഷത്തില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. അങ്ങനെ കുറെ അനുഭവങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ പാമ്പിനെ സ്വപ്‌നം കണ്ടിട്ട് അത് മൈന്‍ഡ് ചെയ്യാതെ വിടുമ്പോള്‍ കുറെ പ്രശ്നങ്ങള്‍ വരുന്നു. അപകടങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. ചര്‍മ്മ രോഗം വന്നിട്ടുണ്ട്. ആരോടെങ്കിലും പറയുമ്പോള്‍ പാമ്പിന്റെ അമ്പലത്തില്‍ പോയി നെയ്യും പാലും ഒക്കെ കൊടുക്കാന്‍ പറയും. അങ്ങനെ ഓരോ പ്രാര്‍ത്ഥനകള്‍ ഒക്കെ നടത്തുമ്പോള്‍ അത് മാറുന്നതായും തോന്നിയിട്ടുണ്ടെന്നും സ്വാസിക പറഞ്ഞു.

Related posts