സ്വപ്നകൂട് പദ്ധതിയിൽ രണ്ടാമത്തെ വീട്, താക്കോൽ നൽകി ജയസൂര്യ!

Swapnakoodu mission

സ്വന്തമായി സ്ഥലം ഉള്ളവർക്ക് വീട് വെച്ചുനല്കുന്ന ജയസൂര്യയുടെ ഭാവന പദ്ധതിയായ സ്വപ്നക്കൂടിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ വീട് ഒരുങ്ങി. അർഹതപ്പെട്ടവർക്ക് ക്രമം അനുസരിച്ചാണ് വീട് പണിഞ്ഞു നൽകുന്നത്. കൊച്ചി മുളന്തുരുത്തി കാരിക്കോട് സ്വദേശികളായ കണ്ണന്‍ സരസ്വതി ദമ്പതികള്‍ക്കാണ് ഇത്തവണ വീടൊരുങ്ങിയത്. കണ്ണനും സരസ്വതിയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ആദ്യത്തെ വീടിന്റെ ഗൃഹപ്രവേശനത്തിനു പങ്കെടുക്കാൻ ജയസൂര്യയ്ക്ക് കഴിഞ്ഞില്ല. എന്നാൽ ഇക്കുറി ജയസൂര്യ നേരിട്ടെത്തിയാണ് വീടിന്റെ താക്കോൽ കൈമാറിയത്.

സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്തവർക്കും എന്നാൽ സ്വന്തമായി വീട് നിർമ്മിക്കാൻ സ്ഥലം ഉള്ളവർക്കും ആണ് സ്വപ്നകൂട് പദ്ധതിയിൽ കൂടി ജയസൂര്യ വീട് നിർമ്മിച്ച്‌ നൽകുന്നത്. പ്രളയകാലത്ത് വീടു നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ന്യൂറ പാനല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് സ്വപ്നക്കൂട് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയാണ് കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്.

ദുരിതം നിറഞ്ഞ ജീവിതം ആണ് ഇത്രയും കാലം കണ്ണനും സരസ്വതിയും നയിച്ചത്. തകരം മേഞ്ഞ ഒറ്റമുറി വീട്ടിലായിരുന്നു കണ്ണൻ കുടുംബത്തോടൊപ്പം താമസിച്ചത്. എന്നാൽ അവർക്കിടയിലേക്ക് സ്വപ്നക്കൂട് പദ്ധതിയുടെ രൂപത്തിൽ ഭാഗ്യം എത്തുകയായിരുന്നു. പുതുവർഷത്തിൽ തന്നെ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. വീട് നൽകിയത് മാത്രമല്ല, വീട്ടിലേക്ക് ആവിശ്യമായ ടിവി യും സാധനങ്ങളും ഉൾപ്പെടെ ഇവർക്ക് വാങ്ങി നൽകിയിരുന്നു.

Related posts