ആ അമ്മയുടെ വാക്കുകൾ എന്നെ ഞെട്ടിച്ചു,സ്വാന്തനത്തിലെ അച്ചു പറയുന്നു.

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. സാന്ത്വനത്തിന്റെ ലൊക്കേഷൻ വിശേഷങ്ങളും സീരിയൽ വിശേഷങ്ങൾ പോലെ തന്നെ പ്രേക്ഷകർ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ചുരുങ്ങിയ എപ്പിസോഡുകൾ മാത്രമേ ആയിട്ടുള്ളു എങ്കിലും കുടുംബ സദസ്സുകളുടെ പ്രിയപരമ്പരയായി സാന്ത്വനം മാറിയിരിക്കുകയാണ്.

സാന്ത്വനത്തിലെ കഥാപാത്രങ്ങൾ ആയ ബാലനും ശ്രീദേവിയും കുഞ്ഞനിയന്മാരും ഒക്കെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ ആണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് സീരിയലിൽ കണ്ണൻ ആയി എത്തുന്ന അച്ചു സുഗന്ദിന്റെ പോസ്റ്റാണ്.

അച്ചു സുഗന്ദ് വാടകയ്ക്കു മാറിയ വീടിന്റെ മുകളിലത്തെ വീട്ടിലെ അമ്മയെ കുറിച്ചായിരുന്നു പോസ്റ്റ്‌. ഇങ്ങനെ ആയിരുന്നു അച്ചു സുഗന്ദ് കുറിച്ചത്,
“സാന്ത്വനം കണ്ടിട്ട് ഒരുപാട് പേര് അഭിപ്രായം പറഞ്ഞിട്ടുണ്ട്. പക്ഷേ ഈ അമ്മ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു.
ആ നിഷ്കളങ്കമായ ചിരിയും, വാക്കുകളും, സ്നേഹവും ഒരിക്കലും മറക്കില്ല” എന്ന അഭിപ്രായത്തോട് കുറിപ്പ് അവസാനിപ്പിച്ചു. ഈ പോസ്റ്റും ചിത്രങ്ങളും ഇപ്പോൾ സാന്ത്വനം പ്രേമികൾ സ്വീകരിച്ചിരിക്കുകയാണ്.ഇപ്പോൾ സാന്ത്വനം ഫാൻ പേജുകളിലൂടെ വൈറൽ ആയികൊണ്ടിരിക്കുന്ന പോസ്റ്റ്‌ ശെരിക്കും ഒരാഴ്ച മുൻപ് പങ്കുവെച്ചതായിരുന്നു.

Related posts