പ്രേക്ഷകരുടെ സ്വന്തം സുജാത വിവാഹിതയാകുന്നു!വരൻ ആരാണെന്ന് അറിയാമോ?

മലയാള ടെലിവിഷൻ സിനിമ മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന താരമായിരുന്നു ചന്ദ്ര ലക്ഷ്മൺ. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമായിരുന്നു ചന്ദ്ര.പൃഥ്വിരാജിന്റെ നായികയായി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ ചന്ദ്ര പിന്നീട് ടെലിവിഷനിലും സിനിമയിലും മിന്നിത്തിളങ്ങി. സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചുകൊണ്ടാണ് സീരിയൽ പ്രേമികളുടെ മനസ്സിലേക്ക് താരം കുടിയേറുന്നത്. വില്ലത്തിയായിട്ടാണ് താരം സ്‌ക്രീനിൽ നിറഞ്ഞതെങ്കിലും സ്വന്തം വീട്ടിലെ താരമായിട്ടാണ് ചന്ദ്രയെ മലയാളി പ്രേക്ഷകർ അംഗീകരിച്ചിട്ടുള്ളത്.

സ്വന്തം സുജാത എന്ന പരമ്പരയിലൂടെയാണ് ചന്ദ്ര ലക്ഷ്മൺ രണ്ടാം വരവ് നടത്തിയത്. താരത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു വാർത്തയാണ് ഇപ്പോഴിതാ പുറത്തുവരുന്നത്. എന്നാണ് വിവാഹം എന്നുള്ള ആരാധകരുടെ നിരന്തരമായി ഉള്ള ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ചന്ദ്ര ഇപ്പോൾ നൽകിയിരിക്കുന്നത്. താൻ വിവാഹിതയാകാൻ പോകുന്ന കാര്യമാണ് താരം വെളിപ്പെടുത്തുന്നത്. ചന്ദ്രയെ ജീവിത സഖിയാക്കുന്നത് പ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ ടോഷ് ക്രിസ്റ്റിയാണ്.

പ്രേക്ഷകർ ഏറെ അംഗീകരിച്ച തങ്ങളുടെ ജോഡികൾ ജീവിതത്തിലും ഒന്നാകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പ്രേക്ഷകർ. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ഒരു പുതിയ യാത്ര ഞങ്ങൾ ആരംഭിക്കുമ്പോൾ നിങ്ങളും ഒപ്പം ഉണ്ടാകണം എന്നാണ് ചന്ദ്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്

Related posts