ഒരു ആൺകുട്ടി അങ്ങനെ ചെയ്താൽ മാസ്സ്, പെൺകുട്ടി ചെയ്താൽ അവൾ കേസ്! താൻ നേരിട്ട സൈബർ ആക്രമണങ്ങളെ കുറിച്ച് സൂര്യ!

സൂര്യ ജെ മേനോൻ മലയാളികൾക്ക് പ്രിയങ്കരിയാണ്. താരം കൂടുതൽ ജനശ്രദ്ധ നേടിയത് ബിഗ്‌ബോസ് മലയാളം സീസൺ മൂന്നിൽ എത്തിയതിനുശേഷമാണ്. കേരളത്തിലെ ആദ്യത്തെ വീഡിയോ ജോക്കി ആയിട്ടാണ് സൂര്യ അറിയപ്പെടുന്നത്. കൂടാതെ താരം ഒരു നടിയും മോഡലുമാണ്. ബിഗ് ബോസ്സ് ഷോയിൽ മണിക്കുട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞതിന് താരത്തിന് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ താരത്തിനെ നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ നിന്നും അവധി എടുത്ത താരം പിന്നീട് തിരികെ എത്തിയിരുന്നു


പ്രണയം തുറന്നു പറഞ്ഞതിന്റെ പേരിൽ സൂര്യക്ക് വലിയ വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിട്ടിരുന്നു. ഇപ്പോഴിതാ ഫ്ളവേഴ്സ് ടിവിയിലെ ഒരുകോടിയെന്ന പരിപാടിയിൽ പങ്കെടുത്ത് ഇതുൾപ്പടേയുള്ള കാര്യങ്ങളെ പറ്റി മനസ്സ് തുറക്കുകയാണ് സൂര്യ എന്ന സൂര്യ ജെ മേനോൻ. തനിക്കെതിരായ വിമർശനങ്ങൾ ഉണ്ടായപ്പോൾ സൂര്യ ഒത്തിരി വിഷമിക്കുകയുണ്ടായി. ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്ത് ഒരുകൂട്ടം ആളുകൾ സൂര്യയെ അക്രമിക്കാൻ കാത്തിരിക്കുകയായിരുന്നു. വളരെ സില്ലിയായിട്ടുള്ള കാരണങ്ങളായിരുന്നു സൂര്യയെ അക്രമിക്കുന്നതിന് കാരണമായി അവർ പറഞ്ഞിരുന്നത്. ഒറ്റക്കിരുന്നും കണ്ണാടി നോക്കിയും സംസാരിച്ചു. പ്രാർത്ഥിച്ചു, എന്നൊക്കെ പറഞ്ഞായിരുന്നു വിമർശനങ്ങൾ. സ്ത്രീ പുരുഷ സമത്വം എന്നതിനെക്കുറിച്ച് നമ്മൾ എപ്പോഴും പറയും. ഒരു ആൺകുട്ടി ഒരു പെൺകുട്ടിയെ പ്രപ്പോസ് ചെയ്തിട്ടുണ്ടെങ്കിൽ അവർ മാസാണ്. നേരെ മറിച്ച് ഒരു പെൺകുട്ടി ഒരു ആൺകുട്ടിയെ പ്രപ്പോസ് ചെയ്താൽ അവൾ കേസ് എന്ന തരത്തിലാണ് നമ്മുടെ സമൂഹം കാണുന്നത്. കഴിഞ്ഞ സീസണിൽ സൂര്യ തന്റേതായ ഒരു സോഫ്റ്റ് ഫീലിങ് പ്രകടിപ്പിച്ചു എന്നുള്ളതുകൊണ്ട് മാത്രം മലയാളികൾ വളഞ്ഞിട്ട് ആക്രമിച്ചു എന്ന് തന്നെ പറയാം. ‘അയാളുടെ പേര് പറയാൻ താൽപര്യമില്ല. അയാളിപ്പോൾ അയാളുടെ ജീവിതവുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം സുഹൃത്ത് എന്ന നിലപാടാണ് എടുത്തത്. ബിഗ് ബോസിലൊന്നും സ്ക്രിപ്റ്റഡ് അല്ല. ഇക്കാര്യവും അങ്ങനെയായിരുന്നില്ലന്നും  സൂര്യ പറയുന്നു.

ഒരുവീടിനുള്ളിൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. ഒന്നിച്ച് ഉറങ്ങുകയും ചെയ്യുകയാണ്. നമുക്ക് അവിടെ ഫോണോ മറ്റ് കാര്യങ്ങളോ ഇല്ല. അച്ഛനേയും അമ്മേയേയും കാണാൻ സാധിക്കില്ല. രാവിലെ എഴുന്നേൽക്കുന്നത് മുതൽ കിടന്നുറങ്ങത് വരെ കാണുന്നത് ഇത്രയും പേരെ മാത്രമാണ്. അപ്പോൾ സ്വാഭാവികമായും നമുക്ക് ഒരു ഫീലിങ് തോന്നിപ്പോകാം. പണ്ടൊക്കെ വളരെ ദേഷ്യം വരുന്ന ആളായിരുന്നു ഞാൻ. എന്നാൽ ഇവരുമൊക്കെയായി അടുത്ത ശേഷം പിണങ്ങാനും അടിയുണ്ടാക്കാനുമൊക്കെ എനിക്ക് സാധിക്കുമായിരുന്നില്ല. അപ്പോൾ അവർ എന്നോട് അടിയുണ്ടാക്കുമ്പോൾ ഞാൻ പോയി കിടന്ന് കരയുകയായിരുന്നു. അങ്ങനെയാണ് ക്രൈ ബേബി എന്ന പേര് ലഭിക്കുന്നത്. പ്രണയമാണെന്ന കാര്യം ഞാൻ തുറന്ന് പറഞ്ഞു. അത് ടെലികാസ്റ്റും ചെയ്തു. എന്നാൽ ഇതൊരു ഗെയിം ഷോ ആയതിനാൽ തന്നെ എന്താണ് സത്യം, എന്താണ് നുണ എന്നുള്ളത് അധികം ആളുകൾക്ക് മനസ്സിലാവില്ല. ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. എന്റ പ്രണയം ബിഗ് ബോസ് വേദിയിൽ തന്നെ ഉപേക്ഷിക്കേണ്ടി വന്നു എന്നും സൂര്യ പറഞ്ഞു.

Related posts