സുരേഷ് ഗോപിയുമായുള്ള വിവാഹ ശേഷം എന്തുകൊണ്ട് രാധിക സുരേഷ് ഗാനരംഗത്ത് നിന്നും പിൻവാങ്ങി?

സുരേഷ് ഗോപി ചെറിയ വേഷങ്ങൾ ചെയ്ത് പിന്നീട് വില്ലനായും സഹനടാനായും ഒടുവിൽ നായകനായും മലയാള സിനിമയിലെ സൂപ്പർസ്റ്റാറായി മാറിയ താരമാണ്. സുരേഷ് ഗോപിക്ക് ഒരുപാട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാനായി. താരം തിളങ്ങിയത് പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്ര പ്രവർത്തകനായുമൊക്കെ നിരവധി റോളുകളിലാണ്. സുരേഷ് ഗോപിയുടെ കുടുംബം ഭാര്യ രാധികയും മക്കളായ ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരും അടങ്ങുന്നതാണ്.

ബിജെപിയുടെ രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും സിനിമയിൽ എത്തിക്കഴിഞ്ഞു. സുരേഷ്ഗോപിയെ സിനിമയിൽ അഭിനയിച്ചപ്പോഴും രാഷ്ട്രീയത്തിൽ എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് ജനങ്ങൾ സ്വീകരിച്ചത്. ഭാര്യ രാധികയും സുരേഷ് ഗോപിക്കൊപ്പം മിക്ക ചടങ്ങുകൾക്കും ഉണ്ടാകാറുണ്ട്. സുരേഷ് ഗോപിയും രാധികയും വിവാഹിതരായത് 1990 ഫെബ്രുവരി എട്ടിനായിരുന്നു. രാധികയ്ക്ക് അന്ന് പതിനെട്ട് വയസ്സും സുരേഷിന് 31 വയസ്സുമായിരുന്നു. രാധിക ജനിച്ചത് സംഗീതം നിറഞ്ഞ വീട്ടിൽ ആയിരുന്നു.

സംഗീത സംവിധായകൻ എംജി രാധാകൃഷ്ണൻ 13 വയസ്സ് ഉള്ളപ്പോൾ രാധികയെ പിന്നണി ഗാനരംഗത്തേക്ക് എത്തിച്ചിരുന്നു. എംജി ശ്രീകുമാറിനൊപ്പം അങ്ങേ കുന്ന് ഇങ്ങേ കുന്ന് ആന വരമ്പത്ത് എന്ന ഗാനം പാടിക്കൊണ്ടാണ് രാധിക പിന്നണിഗാന രംഗത്തേക്ക് വന്നത്. വിവാഹം കഴിഞ്ഞു അടുത്ത വർഷം അവർക്ക് ആദ്യത്തെ കണ്മണി ഉണ്ടാവുകയും ശേഷം ഒരു കാറപകടത്തിൽ കുട്ടി മരിക്കുകയും ചെയ്തു. പിന്നീട് രാധിക പിന്നണിഗാന രംഗത്തേക്ക് മടങ്ങി വന്നിട്ടില്ല.

Related posts