സുരേഷ് ഗോപി മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. അദ്ദേഹം സിനിമയിൽ മാത്രമല്ല രാഷ്ട്രീയപ്രവർത്തനത്തിലും സജീവമായികൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നുമാണ് സുരേഷ് ഗോപി മത്സരിച്ചത്. ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു എങ്കിലും അദ്ദേഹത്തിന് വിജയം കൈവരിക്കാൻ സാധിച്ചില്ല. മൂന്നാംസ്ഥാനമാണ് ശക്തമായ ത്രികോണ പോരാട്ടത്തിനൊടുവിൽ അദ്ദേഹത്തിന് ലഭിച്ചത്. ആദ്യ ഘട്ട വോട്ടെണ്ണലിൽ ലീഡ് നേടിയ ശേഷമായിരുന്നു മൂന്നാം സ്ഥാനത്തേക്ക് അദ്ദേഹമെത്തിയത്. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കിട്ട ഒരു പോസ്റ്റും അതിന് ആരാധകർ പങ്ക് വച്ച അഭിപ്രായങ്ങളും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
.
തൃശൂരിന് എന്റെ നന്ദി!എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി!
നൽകാത്തവർക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം, എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. അദ്ദേഹം കുറിപ്പ് പങ്കിട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ അത് വൈറൽ ആവുകയും ചെയ്തു. സംവിധായകൻ ഒമർ ലുലുവും അഭിപ്രായം പങ്കിട്ടുകൊണ്ട് രംഗത്ത് എത്തി.
നഷ്ടം ഞങ്ങളുടേതാണ് സുരേഷേട്ടാ,തൃശൂർക്കാർക്ക് ഭാഗ്യമില്ല സമൂഹത്തിന് ഇഷ്ടപ്പെട്ട സിനിമാതാരം ആണ് താങ്കൾ ദയവുചെയ്ത് രാഷ്ട്രീയം ഉപേക്ഷിച്ച് വീണ്ടും താങ്കളുടെ കർമ്മ മേഖലയായ സിനിമ ഫീൽഡിലേക്ക് തിരിച്ചുവരിക പഴയ പോലുള്ള ജന പിന്തുണ വീണ്ടും ഉണ്ടാകും. താങ്കളെന്ന വ്യക്തിയെയല്ല താങ്കളുടെ പ്രസ്ഥാനത്തിൻ്റെ നിലപാടുകളെയാണ് ജനം തോൽപിച്ചത്, എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് സുരേഷ് ഗോപിക്ക് ലഭിക്കുന്നത്.