ഇനിയൊരു പുനര്‍ജ്ജന്മം ഉണ്ടെങ്കില്‍ രാധികയുടെ ഭര്‍ത്താവി ജനിക്കണം! സുരേഷ്‌ ഗോപി പറയുന്നു!

മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോയാണ്‌ സുരേഷ് ഗോപി. ആദ്യകാലത്ത് ചെറിയ വേഷങ്ങൾ ചെയ്ത് പിന്നീട് സൂപ്പർ നായക പദവിയിലേക്ക് താരം ഉയർന്നൂ. കമ്മീഷണർ, പത്രം, ലേലം,വാഴുന്നോർ, എഫ് ഐ ആർ, തുടങ്ങി നിരവധി ആക്ഷൻ ചിത്രങ്ങൾ താരത്തിന് അക്ഷൻ ഹീറോ പരിവേഷം നൽകി. അഭിനേതാവ് എന്നതിലുപരി പൊതു പ്രവര്‍ത്തകനും മനുഷ്യ സ്നേഹിയുമാണ് അദ്ദേഹം. അഭിനയത്തിലും രാഷ്ട്രീയത്തിലും ഒരെപ്പോ തിളങ്ങുകയാണ് താരമിപ്പോൾ. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറല്‍ ആകുന്നത് സുരേഷ് ഗോപിയുടെ പഴയ ഒരു അഭിമുഖമാണ്. ഇനിയൊരു പുനര്‍ജ്ജന്മം ഉണ്ടെങ്കില്‍ രാധികയുടെ ഭര്‍ത്താവി ജനിക്കണം എന്നാണ് തന്റെ എറ്റവും വലിയ ആഗ്രഹം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കൂടാതെ ഭൂമില്‍ എറ്റവും കൂടുതല്‍ ഇഷ്ടമുള്ളത് മഴയെയാണ് എന്നും താരം വെളിപ്പെടുത്തി.

ഇടയ്ക്ക് രാഷ്ട്രീയത്തില്‍ അരങ്ങേറിയത് കൊണ്ട് തന്നെ താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. പിന്നീട് വരനെ ആവിശ്യം ഉണ്ട് എന്ന സിനിമയില്‍ കൂടി താരം വീണ്ടും അഭിനയ ലോകത്ത് എത്തിയിരുന്നു. ഇപ്പോള്‍ ഗംഭീര തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയിരിക്കുന്നത്. താരം നായകനായി എത്തിയ കാവല്‍ ഹിറ്റായി കഴിഞ്ഞു.

Related posts