സുരേഷ് ഗോപി മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒരു താരമാണ്. അഭിനയത്തിലെന്നപോലെ താരം സാമൂഹികപ്രവർത്തനങ്ങളിലും സജീവമാണ്. ഇപ്പോൾ വൈറലായിരിക്കുന്നത് പഴയ ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ്. വീണ്ടും ജനിക്കാൻ ഒരു അവസരം ഉണ്ടാവുകയാണെങ്കിൽ തനിക്ക് ഗോപിനാഥൻ പിള്ളയുടെയും, ലക്ഷ്മിയുടെയും മകനായി ജനിച്ചാൽ മതിയെന്ന് സുരേഷ് ഗോപി പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, “അദ്ദേഹം ഇപ്പോൾ ജനിച്ചിട്ടുണ്ടാകും. ഇപ്പോൾ ഉള്ള ഈ ജീവിതത്തിന്റെ റീ ക്രിയേഷൻ ആയിരിക്കണം എന്റെ ഇനിയുള്ള ജന്മവും. എനിക്ക് ഒരുപാട് നന്മ തന്ന ജീവിതമായിരുന്നു ഇത്. രാധികയെ പോലെയുള്ള ഭാര്യ ഉണ്ടാകണം. രാധിക തന്നെ ഭാര്യയായി എത്തണം. മക്കളും അങ്ങനെയാകണം.”
ഭൂമിയിൽ എന്തിനെ വിട്ടുപിരിയാൻ ആണ് ഏറ്റവും അധികം വിഷമം ഉണ്ടാവുക എന്ന ചോദ്യത്തിന് മഴ എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്. മലേഷ്യയിലെ പോലെ എല്ലാ ദിവസവും ഒരു മൂന്നുമണിക്കൂർ മഴയുള്ള രാജ്യമാണ് എങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. മണ്ണിന്റെ ഒരു സന്തോഷം നമുക്ക് കാണാൻ കഴിയും. മലിനീകരണം കുറയും. അത് തന്നെയാണ് അതിനുള്ള കാരണമായി കാണുന്നത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് സുരേഷ് ഗോപി.പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവർത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. ഭാര്യ രാധികയും ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നീ നാലു മക്കളും അടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം.
ചെറിയ ഇടവേളയെടുത്ത താരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയിരുന്നു.സിനിമയിൽ അഭിനയിച്ചപ്പോഴും രാഷ്ട്രീയത്തിൽ എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് ജനങ്ങൾ സുരേഷ്‌ഗോപിയെ സ്വീകരിച്ചത്. സുരേഷ് ഗോപിക്കൊപ്പം മിക്ക ചടങ്ങുകൾക്കും ഭാര്യ രാധിക ഉണ്ടാകാറുണ്ട്. 1990 ഫെബ്രുവരി എട്ടിനായിരുന്നു സുരേഷ് ഗോപി- രാധിക വിവാഹം നടക്കുന്നത്.