അരുന്ധതിയ്ക്ക് സഹായവുമായി സുരേഷ്‌ഗോപി!

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി. മലയാളികളുടെ പ്രിയപ്പെട്ട നടൻ എന്നപോലെ എംപിയുമാണ് അദ്ദേഹം. പലപ്പോഴും ആവശ്യക്കാര്‍ക്ക് ഉപകാരമായി പല പ്രവൃത്തികളും അദ്ദേഹം ചെയ്യുന്നുണ്ട്. ഒരു പൊതു പ്രവര്‍ത്തകന്‍ എന്നതിലുപരി നല്ലൊരു മനുഷ്യന് ചെയ്യാനാകുന്ന എല്ലാം അദ്ദേഹം ചെയ്യുന്നുണ്ട്. പലപ്പോഴും സഹായം ചോദിച്ച് സന്ദേശങ്ങളും അദ്ദേഹത്തെ തേടി എത്താറുണ്ട്. ഇപ്പോള്‍ ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് മൊബൈല്‍ ഫോണ്‍ എത്തിച്ച് നല്‍കിയിരിക്കുകയാണ് സുരേഷ് ഗോപി.

ചെട്ട്യാര്‍മാര്‍ട് അതിയാറത്ത് അംഗന്‍വാടിക്ക് സമീപത്തെ അമ്പാടി വീട്ടില്‍ കൃഷ്ണന്റെയും മീനകുമാരിയുടെയും മകള്‍ അരുന്ധതിക്കാണ് സുരേഷ് ഗോപി വീട്ടിലെത്തി മൊബൈല്‍ ഫോണ്‍ നല്‍കിയത്. മൊബൈലിന് ഒപ്പം മധുരവും സുരേഷ് ഗോപി കൈമാറി.

രണ്ടാഴ്ച മുമ്പ് അരുന്ധതി സുരേഷ് ഗോപിയെ വിളിച്ച് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസം ഉള്ളതായി അറിയിച്ചിരുന്നു. ഫോണെടുത്ത എംപിയുടെ പി എ വിവരം അറിയിക്കാമെന്നായിരുന്നു മറുപടി നല്‍കിയത്. തുടര്‍ന്നാണ് അദ്ദേഹം സഹായവുമായി നേരിട്ടെത്തിയത്. ബിജെപി ജില്ല നേതാക്കളും എംപിക്കൊപ്പമുണ്ടായിരുന്നു

Related posts