സോഷ്യൽ മീഡിയ പേജ് വിനോദത്തിനു മാത്രമല്ലെന്ന്‌ തെളിയിച്ച് സുരേഷ്‌ ഗോപി

സുരേഷ് ഗോപി മലയാളികൾക്ക് പ്രിയങ്കരനായ നടനാണ്. താരം മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയത് നിരവധി കരുത്തുറ്റ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടാണ്. നായകനായും വില്ലനായും സഹതാരമായുമൊക്കെ താരം തിളങ്ങിയിട്ടുണ്ട്. താരത്തെ പോലീസ് വേഷത്തിൽ കാണാനാണ് ആരാധകർക്ക് കൂടുതൽ ഇഷ്ടം. രാധികയാണ് സുരേഷ് ഗോപിയുടെ ഭാര്യ. നടൻ ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് താരത്തിന്റെ മക്കൾ.

ചെറിയ ഇടവേളയെടുത്ത താരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയിരുന്നു. സിനിമയിൽ അഭിനയിച്ചപ്പോഴും രാഷ്ട്രീയത്തിൽ എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് ജനങ്ങൾ സുരേഷ്‌ഗോപിയെ സ്വീകരിച്ചത്. സുരേഷ് ഗോപിക്കൊപ്പം മിക്ക ചടങ്ങുകൾക്കും ഭാര്യ രാധിക ഉണ്ടാകാറുണ്ട്. 1990 ഫെബ്രുവരി എട്ടിനായിരുന്നു സുരേഷ് ഗോപി- രാധിക വിവാഹം നടക്കുന്നത്. സുരേഷ് ​ഗോപിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ പേരുമാറ്റിയിരിക്കുകയാണ് ഇപ്പോൾ. ടീം സുരേഷ് ​ഗോപി എന്നാണ് ഇപ്പോൾ പേരു നൽകിയിരിക്കുന്നത്. ഫെയ്സ്ബുക്ക് പേജിന്റെ പേരിൽ പോലും വ്യത്യസ്തത പുലർത്തുകയാണ് ഈ ജനനായകൻ.

അശരണർക്ക് എപ്പോഴും ആശ്വാസമാവുകയും സഹായം എത്തിക്കുകയും ചെയ്യുന്ന സുരേഷ് ​ഗോപി ഇനി സോഷ്യൽ മീഡിയയും ജനങ്ങൾക്കുവേണ്ടി ഉപ​യോ​ഗപ്പെടുത്തുമെന്ന വസ്തുതയാണ് വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നൽകിയ വാ​ഗ്ദാനം തോറ്റിട്ടും നിറവേറ്റി സുരേഷ് ​ഗോപി മാതൃകയായിരുന്നു. ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഫണ്ട് അനുവദിക്കുമെന്ന വാഗ്ദാനമാണ് അദ്ദേഹം നിറവേറ്റുന്നത്. നാളികേര വികസന ബോർഡിന്റെ പദ്ധതി അവണിശ്ശേരി പഞ്ചായത്തിൽ നടപ്പാക്കുന്നതിന്റെ ചർച്ചകൾക്കിടെയാണ് ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഒരു കോടി രൂപ അനുവദിക്കുന്ന കാര്യം ബിജെപി ജില്ലാ നേതാക്കളെ അദ്ദേഹം അറിയിച്ചത്.

തൃശൂർ ശക്തൻ മാർക്കറ്റിൽ മത്സ്യമാർക്കറ്റിലും പച്ചക്കറി മാർക്കറ്റിലും ഏറ്റവും വൃത്തിയോടെ ആധുനിക സൗകര്യങ്ങളോട് കൂടിയ വ്യാപാര സമുച്ചയമാണ് എം.പി.ഫണ്ട് ഉപയോഗിച്ച് ലക്ഷ്യമിടുന്നത്. 2022 ഏപ്രിൽ മാസത്തോടെ പണി തീർത്ത് ഉദ്ഘാടനം നിർവ്വഹിക്കാവുന്ന തരത്തിൽ തൃശ്ശൂർ കോർപറേഷൻ പദ്ധതി സമർപ്പിച്ചാൽ ഉടൻ ഫണ്ട് അനുവദിക്കാനാണ് തീരുമാനം. കോർപറേഷൻ സമ്മതം മൂളിയാൽ ശക്തൻ മാർക്കറ്റിന്റെ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരമാകുന്ന വികസന പദ്ധതിയാണ് യാഥാർത്ഥ്യമാവുക. എന്തായാലും സുരേഷ് ഗോപിക്ക് തൃശൂരിനെ മറക്കാൻ ആകുന്നില്ല. അദ്ദേഹത്തേ സ്നേഹിക്കുന്ന അദ്ദേഹത്തിനു വോട്ട് ചെയ്ത പതിനായിരങ്ങൾ അവിടെ ഉണ്ട്. അവരുടെ മനസിൽ സുരേഷ് ഗോപി ഇന്നും താരമാണ്‌. അവരുടെ ലീഡറും സ്നേഹമുള്ള നേതാവുമാണ്‌.

Related posts