മലയാള സിനിമയുടെ ആക്ഷൻ ഹീറോ ആരെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകുള്ളൂ, സുരേഷ് ഗോപി. കമ്മീഷണർ ലേലം വാഴുന്നോർ മാഫിയ ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം തന്റെ ആക്ഷൻ ഹീറോ പരിവേഷം നേടിയെടുത്തത്. ജനഹൃദയങ്ങളിലെ ജനപ്രിയനായകൻ കൂടിയാണ് സുരേഷ് ഗോപി എംപി ഇന്ന്. സാധാരണക്കാരന് ഏതു സമയവും ആശ്രയിക്കാവുന്ന ജനപ്രിയ നേതാവ് കൂടിയാണ് അദ്ദേഹം. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. സുരേഷ് ഗോപിയുടെ കുടുംബം ഭാര്യ രാധികയും മക്കളായ ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരും അടങ്ങുന്നതാണ്. മകൻ ഗോകുലും സിനിമയിൽ സജീവമാണ്.
മാധ്യമപ്രവർത്തകയോട് അനുചിതമായി പെരുമാറിയതിന് പേരിൽ സുരേഷ് ഗോപിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്ന സമയത്തായിരുന്നു ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ അതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി അഭിരാമി. അദ്ദേഹത്തിനെതിരെ വന്ന ആരോപണം നിർഭാഗ്യകരമാണ്. ഇങ്ങനെയൊരാളെ കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി. ഒരു ആരോപണം നടത്തുമ്പോൾ അത് കുറച്ചുകൂടെ ആലോചിച്ചിട്ട് ആവാമായിരുന്നു എന്നെനിക്ക് തോന്നി. അത് വ്യക്തിപരമായി അദ്ദേഹത്തെ അറിയുന്നത് കൊണ്ടാണ്’
പക്ഷെ ഇത് പറയുമ്പോഴും ഒരു സ്ത്രീക്ക് അവരുടെ സുരക്ഷയെ കുറിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ അത് പറയാൻ കഴിയണം. സമൂഹം അതിനെ പ്രോത്സാഹിപ്പിക്കണം. എന്നാൽ അതിനെ തെറ്റായി ഉപയോഗിക്കാൻ പാടില്ല. അതാണ് എനിക്ക് പറയാനുള്ളത്.