മലയാള സിനിമയുടെ ആക്ഷൻ ഹീറോ ആരെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകുള്ളൂ, സുരേഷ് ഗോപി. കമ്മീഷണർ ലേലം വാഴുന്നോർ മാഫിയ ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം തന്റെ ആക്ഷൻ ഹീറോ പരിവേഷം നേടിയെടുത്തത്. ജനഹൃദയങ്ങളിലെ ജനപ്രിയനായകൻ കൂടിയാണ് സുരേഷ് ഗോപി എംപി ഇന്ന്. സാധാരണക്കാരന് ഏതു സമയവും ആശ്രയിക്കാവുന്ന ജനപ്രിയ നേതാവ് കൂടിയാണ് അദ്ദേഹം. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. സുരേഷ് ഗോപിയുടെ കുടുംബം ഭാര്യ രാധികയും മക്കളായ ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരും അടങ്ങുന്നതാണ്. മകൻ ഗോകുലും സിനിമയിൽ സജീവമാണ്.
ഇപ്പോഴിതാ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി. വാത്സല്യത്തോടെയാണ് പെരുമാറിയതെന്നും അതിൽ എന്തെങ്കിലും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം.. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു സോറി ഷിദ…സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും മറ്റ് നിയമനടപടികൾ സ്വീകരിക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ നേരത്തേ പറഞ്ഞിരുന്നു. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടിരുന്നു.