മലയാളത്തിന്റെ ആക്ഷൻ കിംഗ് ആണ് സുരേഷ് ഗോപി. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരപദവി നേടുമ്പോൾ തൊട്ടു പിന്നിലായി സുരേഷ് ഗോപിയും ഉണ്ടായിരുന്നു. കമ്മീഷ്ണർ, ലേലം, ഏകലവ്യൻ, പത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം തന്റെ സൂപ്പർ താര പദവി കരസ്ഥമാക്കി. ഇന്നും മലയാള സിനിമയിലെ മികച്ച പോലീസ് വേഷങ്ങൾ സുരേഷ്‌ഗോപിയുടെ കഥാപാത്രങ്ങൾ തന്നെയാണ് എന്ന് പറയാം. എന്നാൽ പോലീസ് വേഷങ്ങൾക്ക് അപ്പുറ അബ്കാരിയും പ്ലാന്ററും കർഷകനുമൊക്കെയായി താരം എത്തിയപ്പോൾ മലയാളികൾ താരത്തെ കൈവിട്ടില്ല. സുരേഷ് ഗോപി എന്ന ആക്ഷൻ സൂപ്പർ സ്റ്റാറിന്റെ ചിത്രങ്ങൾ അത്രത്തോളമാണ് മലയാളികൾക്ക് ഇഷ്ടം. ജനഹൃദയങ്ങളിലെ ജനപ്രിയനായകൻ കൂടിയാണ് സുരേഷ് ഗോപി ഇന്ന്. സാധാരണക്കാരന് ഏതു സമയവും ആശ്രയിക്കാവുന്ന ജനപ്രിയ നേതാവാണ് അദ്ദേഹം. തൃശ്ശൂരിൽ നിന്ന് നിയമ സഭയിലേക് മത്സരിച്ച അദ്ദേഹം പരാജയപെട്ടു. എന്നാൽ എം പിയായി അദ്ദേഹം നിരവധി പ്രവർത്തനങ്ങൾ ആണ് തൃശൂരിന് ഉൾപ്പടെ ചെയ്തത്. സുരേഷ് ഗോപിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ മകൻ ഗോകുൽ സുരേഷ്.
അഴിമതി കാണിച്ച്, ഒരു ഹെലികോപ്റ്ററോക്കെ വാങ്ങിത്തരുന്ന അച്ഛൻ ആയിരുന്നെങ്കിൽ വിമർശനങ്ങളൊക്കെ വിട്ടുകളഞ്ഞേനെ. പക്ഷെ ഒരു തെറ്റും ചെയ്യാതിരുന്നിട്ടും അച്ഛനെ കുറിച്ച് വിമർശനങ്ങൾ ഉയരുന്നത് വിഷമമുണ്ടാക്കുന്നു എന്നാണ് ഗോകുൽ പറയുന്നത്. ഒറ്റയ്ക്ക് നിന്ന് നട്ടെല്ല് കാണിക്കുന്നവർ വളരെ ചുരുക്കമാണ്. അങ്ങനെ അച്ഛനെ വിമർശിച്ചയാൾക്ക് താൻ മരുപടി കൊടുത്തിട്ടുണ്ടെന്നും ഗോകുൽ പറയുന്നുണ്ട്. പോപ്പുലേഷൻ കൺട്രോൾഡിനെ പറ്റി എന്തോ പറഞ്ഞപ്പോൾ, അമ്മേടെ സഹോദരിമാരുടെ എല്ലാവരുടെയും ഫോട്ടോ വച്ച് ആക്ഷേപിച്ചിരുന്നു. വിമർശനം ഒന്നുമല്ലത്. വൃത്തികേടാണ്. അച്ഛൻ പാർട്ടിയിലോട്ട് ജോയിൻ ചെയ്തതിൽ പിന്നെ അദ്ദേഹം വേറേതോ ആളായ മട്ടിലാണ് ചിലരുടെ പെരുമാറ്റം. ചില അജണ്ടയെ അടിസ്ഥാനമാക്കിയാണ് ഇതെല്ലാം. നമുക്കറിയാം അത്. എന്നാലും അത് വലിയ സുഖമില്ല.
ഇപ്പോഴത്തെ ആൾക്കാരെ പോലെ അച്ഛൻ കുറച്ച് അഴിമതിയൊക്കെ കാണിച്ച്, എനിക്കൊരു ഹെലികോപ്റ്ററോക്കെ വാങ്ങിത്തരുന്ന അച്ഛൻ ആയിരുന്നെങ്കിൽ വിമർശനങ്ങളൊക്കെ പോ പുല്ലെന്ന് പറഞ്ഞ് വിട്ടുകളഞ്ഞേനെ. പക്ഷേ അദ്ദേഹം അതൊന്നും ചെയ്യുന്നില്ല. വീട്ടിൽ ഉള്ളത് കൂടി എടുത്ത് പുറത്ത് കൊടുക്കുകയാണ്.അങ്ങനത്തെ ഒരാളെ എന്തെങ്കിലും പറയുന്നത് എനിക്ക് ഇഷ്ടമാകില്ല. ഇനി ചെറിയൊരു തെറ്റ് ചെയ്താൽ പോലും. ഒരുപാട് പ്ലസ് ഉണ്ട് പുള്ളിക്ക്. മൈനസ് ഒരെണ്ണം എവിടുന്നോ ചികഞ്ഞ് കുഴിച്ചെടുത്ത് പറയുന്നത് അജണ്ട അടിസ്ഥാനമാക്കിയ സാധനമാണ്. അച്ഛനോട് നേരിട്ട് വന്ന് ആരെങ്കിലും വല്ലതും മോശമായി പറഞ്ഞാൽ അവരുടെ വിധിയാണ്. അങ്ങനെ പൊതുവിൽ ആരും ചെയ്യില്ല. പത്ത് പേര് പറയുമ്പോഴേ പതിനൊന്നാമത്തൊരാൾ ജോയിൻ ചെയ്യിള്ളൂ. ഒറ്റയ്ക്ക് നിന്ന് നട്ടെല്ല് കാണിക്കുന്നവർ വളരെ ചുരുക്കമാണ്. സോഷ്യൽ മീഡിയയിൽ കുരയ്ക്കുന്നവർ കൂട്ടം കൂടി നിന്നെ കുരയ്ക്കൂ. ഒറ്റയ്ക്ക് നിന്ന് കുരച്ചാൽ ചിലപ്പോൾ പണികിട്ടും. അങ്ങനെ ഒരാൾക്ക് ഞാൻ മറുപടി കൊടുത്തിരുന്നു. ഒത്തിരി ആലോചിച്ച ശേഷം കൊടുത്ത മറുപടി ആയിരുന്നു അത് എന്നാണ് ഗോകുൽ സുരേഷ് പറയുന്നത്.