മലയാളി സമൂഹത്തിന് ഒന്നാകെ തീരാ നൊമ്പരമാവുകയാണ് വിസ്മയ. വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ അടക്കം നടക്കുന്നത്. കല, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പലരും സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. ഇതേ വിഷയത്തിൽ ജയറാം കുറിച്ച വാക്കുകള്‍ വൈറലായിരുന്നു. വിസ്മയയുടെ മരണവാർത്ത വലിയ വിവാദമായ ദിവസം ‘ഇന്ന് നീ, നാളെ എന്റെ മകള്‍’ എന്നാണ് ജയറാം ഫേസ്ബുക്കിൽ വിസ്മയയുടെ ചിത്രം പങ്കുവെച്ച് കുറിച്ചത്. ഇതിന് താഴെ വലിയ രീതിയിലുളള സൈബർ ആക്രമണവും രൂക്ഷമായ പരിഹാസങ്ങളും ട്രോളുകളുമാണ് താരത്തിനെതിരെ നിറഞ്ഞത്. ജയറാമും മകൾ മാളവികയും അഭിനയിച്ച പരസ്യം മുൻനിർത്തിയായിരുന്നു വിമർശനങ്ങളും സൈബർ ട്രോളുകളും.
ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് താരം, സ്വര്‍ണ്ണ പരസ്യത്തില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ ജയറാമിന് വിസ്മയയുടെ മരണത്തില്‍ ദുഖം പങ്കുവെക്കാന്‍ അവകാശമില്ലെ . സ്വര്‍ണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല വില്‍ക്കപ്പെടുന്നത്. അത് നമ്മുടെ സാമ്പദ്‌വ്യവസ്ഥയുടെ ഒരു നട്ടെല്ലാണ്. അതൊരു വിപണന ഉത്പന്നമാണ്. ജയറാം കഞ്ചാവ് പോലെ ബാന്‍ ചെയ്ത വസ്തുവിന്റെ പരസ്യമല്ലല്ലോ ചെയ്തത്.
മരിച്ച പെണ്‍കുട്ടിയെയും കുടുംബത്തിനെയും പിന്തുണച്ച് രംഗത്തെത്തിയ ചില സെലിബ്രിറ്റീസും സൈബര്‍ ആക്രമണം നേരിടുന്നു. ജയറാമിനൊരു അവകാശമില്ലെ ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയ്ക്ക് ഒരു വേദന പങ്കുവെക്കാന്‍. അദ്ദേഹം ഒരു പരസ്യം ചെയ്തു എന്ന് പറയുന്നത് ശരി തന്നെയാണ്. സ്വര്‍ണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല വില്‍ക്കപ്പെടുന്നത്. അത് നമ്മുടെ സമ്പദ്വിവ്സതയുടെ ഒരു നട്ടെല്ലാണ്. അതൊരു വിപണന ഉത്പന്നമാണ്. അല്ലതെ ബാന്‍ ചെയ്തിരിക്കുന്ന ഒരു പൊരുളൊന്നുമല്ല. കഞ്ചാവ് പോലെ ബാന്‍ ചെയ്ത ഒന്നിന് വേണ്ടിയല്ല അദ്ദേഹം പരസ്യം ചെയ്തിട്ടുള്ളത്. ഈ വിസ്മമയുയുടെ അര്‍ച്ചനയുടെ ഉത്തരയുടെ ഒക്കെ ഒരു ജീവഹാനിയില്‍ വേദന കൊള്ളാനുള്ള അവകാശം അദ്ദേഹത്തിനില്ലെ? ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുമ്പോൾ ഇത്തരം വിമര്‍ശനങ്ങള്‍ അതിന്റെ അന്തസത്തയെ കെടുത്തിക്കളയുകയാണ് ചെയ്യുന്നത്.’