അന്തസായി പണിയെടുത്ത് ഉണ്ടാക്കുന്ന പൈസയാണ് ഞാൻ ജനങ്ങൾക്ക് കൈ നീട്ടമായി നൽകുന്നത്! വിഷു കൈനീട്ടം വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി!

മലയാളത്തിന്റെ ആക്ഷൻ കിംഗ് ആണ് സുരേഷ് ഗോപി. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരപദവി നേടുമ്പോൾ തൊട്ടു പിന്നിലായി സുരേഷ് ഗോപിയും ഉണ്ടായിരുന്നു. കമ്മീഷ്ണർ, ലേലം, ഏകലവ്യൻ, പത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം തന്റെ സൂപ്പർ താര പദവി കരസ്ഥമാക്കി. ഇന്നും മലയാള സിനിമയിലെ മികച്ച പോലീസ് വേഷങ്ങൾ സുരേഷ്‌ഗോപിയുടെ കഥാപാത്രങ്ങൾ തന്നെയാണ് എന്ന് പറയാം. എന്നാൽ പോലീസ് വേഷങ്ങൾക്ക് അപ്പുറ അബ്കാരിയും പ്ലാന്ററും കർഷകനുമൊക്കെയായി താരം എത്തിയപ്പോൾ മലയാളികൾ താരത്തെ കൈവിട്ടില്ല. സുരേഷ് ഗോപി എന്ന ആക്ഷൻ സൂപ്പർ സ്റ്റാറിന്റെ ചിത്രങ്ങൾ അത്രത്തോളമാണ് മലയാളികൾക്ക് ഇഷ്ടം. ജനഹൃദയങ്ങളിലെ ജനപ്രിയനായകൻ കൂടിയാണ് സുരേഷ് ​ഗോപി ഇന്ന്. സാധാരണക്കാരന് ഏതു സമയവും ആശ്രയിക്കാവുന്ന ജനപ്രിയ നേതാവാണ് അദ്ദേഹം. തൃശ്ശൂരിൽ നിന്ന് നിയമ സഭയിലേക് മത്സരിച്ച അദ്ദേഹം പരാജയപെട്ടു. എന്നാൽ എം പിയായി അദ്ദേഹം നിരവധി പ്രവർത്തനങ്ങൾ ആണ് തൃശൂരിന് ഉൾപ്പടെ ചെയ്തത്.

ഇപ്പോഴിതാ തന്റെ 64-ാമത്തെ വയസിലും നല്ല അന്തസായി പണിയെടുത്ത് ഉണ്ടാക്കുന്ന പൈസയാണ് ഞാൻ ജനങ്ങൾക്ക് കൈ നീട്ടമായി നൽകുന്നതെന്ന് പറയുകയാണ് സുരേഷ് ഗോപി. പണം കടം വാങ്ങി ജനങ്ങൾക്ക് വിഷു കൈനീട്ടം കൊടുക്കേണ്ട ആവശ്യം തനിക്കില്ല. നാട്ടികയിലെ ജനങ്ങൾക്ക് വിഷുക്കൈനീട്ടം നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമർശകർ പറയുന്നുണ്ട് അടുത്ത വർഷം ഇത് നടക്കില്ലെന്ന്. ശരിയാണ് അടുത്ത വർഷം ഈ സമയം ഇലക്ഷനാണ്. അപ്പോൾ അതിന്റെ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുകൊണ്ട് ഒരു പൈസ പോലും ആർക്കും കൈമാറാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ജയരാജന്റെ സിനിമയിൽ നാല് ഫൈറ്റാണ് ഇപ്പോൾ ചെയ്തത്. ഈ പ്രായത്തിലും ഇങ്ങനെ സമ്പാദിക്കുന്ന കാശെടുത്താണ് ഞാൻ ചെലവാക്കുന്നത്. ഇത് ഇൻകംടാക്‌സിന്റെയും ട്രസ്റ്റിന്റെയും കണക്കിലുണ്ട്. ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം പറയുകയുണ്ടായി.

Related posts