അച്ഛൻ ഒരു നല്ല രാഷ്ട്രീയക്കാരനല്ല! സുരേഷ് ഗോപിയെ കുറിച്ച് മകൻ ഗോകുൽ പറഞ്ഞത് കേട്ടോ!

 

മലയാളത്തിന്റെ ആക്ഷൻ കിംഗ് ആണ് സുരേഷ് ഗോപി. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരപദവി നേടുമ്പോൾ തൊട്ടു പിന്നിലായി സുരേഷ് ഗോപിയും ഉണ്ടായിരുന്നു. കമ്മീഷ്ണർ, ലേലം, ഏകലവ്യൻ, പത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം തന്റെ സൂപ്പർ താര പദവി കരസ്ഥമാക്കി. ഇന്നും മലയാള സിനിമയിലെ മികച്ച പോലീസ് വേഷങ്ങൾ സുരേഷ്‌ഗോപിയുടെ കഥാപാത്രങ്ങൾ തന്നെയാണ് എന്ന് പറയാം. എന്നാൽ പോലീസ് വേഷങ്ങൾക്ക് അപ്പുറ അബ്കാരിയും പ്ലാന്ററും കർഷകനുമൊക്കെയായി താരം എത്തിയപ്പോൾ മലയാളികൾ താരത്തെ കൈവിട്ടില്ല. സുരേഷ് ഗോപി എന്ന ആക്ഷൻ സൂപ്പർ സ്റ്റാറിന്റെ ചിത്രങ്ങൾ അത്രത്തോളമാണ് മലയാളികൾക്ക് ഇഷ്ടം. ജനഹൃദയങ്ങളിലെ ജനപ്രിയനായകൻ കൂടിയാണ് സുരേഷ് ​ഗോപി ഇന്ന്. സാധാരണക്കാരന് ഏതു സമയവും ആശ്രയിക്കാവുന്ന ജനപ്രിയ നേതാവാണ് അദ്ദേഹം. തൃശ്ശൂരിൽ നിന്ന് നിയമ സഭയിലേക് മത്സൽച്ച അദ്ദേഹം പരാജയപെട്ടു. എന്നാൽ എം പിയായി അദ്ദേഹം നിരവധി പ്രവർത്തനങ്ങൾ ആണ് ചെയ്തത്.

സുരേഷ് ഗോപി വീണ്ടും തൃശൂരിൽ മത്സരിക്കാൻ ഇറങ്ങുകയാണെന്ന തരത്തിലുള്ള വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഈ സമയത്ത് അദ്ദേഹത്തിന്റെ മകൻ ഗോകുൽ സുരേഷ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.അച്ഛൻ ഒരു നല്ല രാഷ്ട്രീയക്കാരനല്ല, അതുകൊണ്ടു തന്നെ അച്ഛൻ ഒരു അഭിനേതാവായി ഇരിക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം. ഏറെ നാളത്തെ ഇടവേളക്ക് ശേഷം അച്ഛന്റെ സിനിമയിലേക്കുള്ള ഈ തിരിച്ചുവരവ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. കാരണം അച്ഛനെന്ന രാഷ്ട്രീയക്കാരൻ ഒരു യഥാർഥ രാഷ്ട്രീയക്കാരൻ അല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

നൂറ് രൂപ ജനങ്ങൾക്ക് കൊടുത്താൽ അതിൽ ആയിരം രൂപ എവിടുന്ന് എങ്ങനെ പിരിക്കാം എന്ന് അറിയുന്നവരാണ് യഥാർഥ രാഷ്ട്രീയക്കാരൻ. അച്ഛൻ എങ്ങനെയാണെന്ന് വച്ചാൽ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ചു അതിൽ കുറച്ച് കടം കൂടി വാങ്ങിച്ച് നൂറ് രൂപ ജനങ്ങൾക്ക് കൊടുക്കുന്ന ആളാണ്. ഈ മനസുള്ള ആളെയാണ് അവർ നികുതി വെട്ടിക്കുന്ന കള്ളൻ എന്നുവരെ പറഞ്ഞത്. ഇങ്ങനെയുള്ള ആ ജനത അച്ഛനെ അർഹിക്കുന്നില്ല. തൃശ്ശൂരിൽ അച്ഛൻ തോറ്റപ്പോൾ അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ആളാണ് ഞാൻ, അതിനു കാരണം അച്ഛൻ ജയിച്ചിരുന്നുവെങ്കിൽ അത്രയും കൂടെയുള്ള അച്ഛനെ എനിക്ക് നഷ്ടപ്പെട്ടേനേ. എന്റെ അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടേനേ, സമ്മർദ്ദം കൂടിയേനേ, അച്ഛന്റെ ആയുസ് കുറഞ്ഞേനേ. അച്ചൻ ഞങ്ങളോടൊപ്പം ഉള്ളതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. അച്ഛനെ മേഖല സിനിമ ആകുന്നതാണ് ഞങ്ങൾക്ക് കൂടുതൽ ഇഷ്ടം അച്ഛൻ സിനിമയിലേക്ക് തിരിച്ചു വന്നതിൽ ഏറെ സന്തോഷം അനുഭവിക്കുന്നുണ്ട്. അങ്ങനെ തന്നെ തുടരട്ടെ എന്നാണ് എന്റെ ആഗ്രഹവും.

എനിക്ക് സിനിമയെ കുറിച്ച് പോലും അദ്ദേഹം ഒന്നും പറഞ്ഞ് തന്നിട്ടില്ല, സിനിമ എന്നത് പറഞ്ഞ് ചെയ്യണ്ട കാര്യമല്ല, അറിഞ്ഞ് തന്നെ പഠിക്കേണ്ടതാണ് എന്നാണ് അച്ഛൻ പറഞ്ഞത്. അങ്ങനെ സ്വയം മനസിലാക്കിയതിന്റെ സന്തോഷം ഞാൻ അനുഭവിക്കുന്നുണ്ട്. ഞാൻ അങ്ങനെ ഒരുപാട് അഭിമുഖങ്ങളൊന്നും കൊടുത്തിട്ടുള്ള ആളല്ല, അതുകൊണ്ട് പലരും തെറ്റിദ്ധരിച്ചുട്ടുള്ള ഒരു കാര്യമുണ്ട് ഞാൻ വളരെ ശാന്ത സ്വാഭാവക്കാരനും എളിമയുമുള്ള വ്യക്തിയുമാണ് എന്ന്. എന്നാൽ ഞാൻ പിന്തുടരുന്ന തത്വമെന്തെന്നാൽ നമ്മൾ എങ്ങനെയുള്ള മനുഷ്യനാണെങ്കിലും ഒടുവിൽ ഒരുപിടി ചാരമാവാനുള്ളതാണ്. അതുകൊണ്ട് ഒരുപരിധി വരെ എന്ത് അഹങ്കാരം കാണിച്ചാലും അതിൽ ഒരു പ്രയോജനവും ഇല്ല. ആ ഒരു കാഴ്ച്ചപാട് എന്നിലുള്ളതിന് കാരണം എന്റെ ജനറ്റിക്‌സ് ആയിരിക്കാം. അതിന് അച്ഛനോടാണ് എനിക്ക് നന്ദി പറയാനുള്ളത്.

Related posts