മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി. മലയാളികളുടെ പ്രിയപ്പെട്ട നടൻ എന്നപോലെ എംപിയുമാണ് അദ്ദേഹം. പലപ്പോഴും ആവശ്യക്കാര്ക്ക് ഉപകാരമായി പല പ്രവൃത്തികളും അദ്ദേഹം ചെയ്യുന്നുണ്ട്. ഒരു പൊതു പ്രവര്ത്തകന് എന്നതിലുപരി നല്ലൊരു മനുഷ്യന് ചെയ്യാനാകുന്നത് എല്ലാം അദ്ദേഹം ചെയ്യുന്നുണ്ട്. നിസ്സഹായരുടെ മുന്നിൽ സഹായ ഹസ്തവുമായി സുരേഷ് ഗോപി എത്തിയ വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. നിലവിൽ തന്റെ രണ്ടാമത്തെ മകനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സുരേഷ് ഗോപി. ഈ അവസരത്തിൽ ഫോട്ടോ എടുക്കാനായി സുരേഷ് ഗോപിയുടെ അടുത്തെത്തിയ കുട്ടി ആരാധകന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
അങ്കിളേ ഒരു ഫോട്ടോ എടുത്തോട്ടെ’ എന്ന ചോദിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കയ്യിൽ കെട്ടുമായി ആശുപത്രിയിൽ നിന്നും നേരെ താരത്തെ കാണാനാണ് കുട്ടി എത്തിയത്. ഈ കുട്ടിയുടെ സഹോദരി അങ്കിളേ ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞ് സുരേഷ് ഗോപിയെ വിളിക്കുക ആയിരുന്നു. നടനെ കാണാനായി ആശുപത്രിയിൽ നിന്നും ഓടി വന്നതാണ് കുഞ്ഞെന്ന് ഒപ്പമുള്ളവർ സുരേഷ് ഗോപിയോട് പറയുകയും ചെയ്യുന്നുണ്ട്. ശേഷം കുട്ടി ആരാധകനെ ചേർത്തു നിർത്തി ഫോട്ടോ എടുക്കുകയും താരം ചെയ്തു. അതേസമയം, ഷൂട്ടിംഗ് തിരക്കുകളിലാണ് സുരേഷ് ഗോപി ഇപ്പോൾ.
അതേസമയം, ‘ജെഎസ്കെ’ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. പ്രവീൺ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി വക്കീൽ കഥാപാത്രമായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്കെ’യ്ക്കുണ്ട്. അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, അസ്കർ അലി, മുരളി ഗോപി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.