കുറേ ക്ഷുദ്ര ജീവികൾ എന്റെയൊപ്പം കൂടി. അതോടെയാണ് ഈ മാറ്റം ഉണ്ടായത് ! സുരേഷ് ഗോപി പറയുന്നു!

മലയാള സിനിമയുടെ ആക്ഷൻ ഹീറോ ആരെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകുള്ളൂ, സുരേഷ് ഗോപി. കമ്മീഷണർ ലേലം വാഴുന്നോർ മാഫിയ ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം തന്റെ ആക്ഷൻ ഹീറോ പരിവേഷം നേടിയെടുത്തത്. ജനഹൃദയങ്ങളിലെ ജനപ്രിയനായകൻ കൂടിയാണ് സുരേഷ് ​ഗോപി എംപി ഇന്ന്. സാധാരണക്കാരന് ഏതു സമയവും ആശ്രയിക്കാവുന്ന ജനപ്രിയ നേതാവ് കൂടിയാണ് അദ്ദേഹം. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. സുരേഷ് ഗോപിയുടെ കുടുംബം ഭാര്യ രാധികയും മക്കളായ ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരും അടങ്ങുന്നതാണ്.

സുരേഷ് ​ഗോപിയുടെ ഏറ്റവും പുതിയ സിനിമയായ മേ ഹൂം മൂസ എന്ന സിനിമ പുറത്തിറങ്ങിയിരിക്കുകയാണ്. ജിബി ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയിൽ നടൻ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള വേഷമാണ് ചെയ്യുന്നത്. ഇപ്പോളിതാ തമാശക്കാരനായി മാറിയതിനെക്കുറിച്ച് പറയുകയാണ് സുരേഷ് ​ഗോപി.

ഞാൻ അങ്ങനെ ഒരാൾ ആണോയെന്ന് എനിക്കറിയില്ല. മേ ഹൂം മൂസ ചെയ്തതിന് ശേഷം ഈ സ്വഭാവം കുറച്ച് കൂടിയിട്ടുണ്ടെന്ന് തോന്നുന്നു, ഈ സിനിമയിൽ കുറേ ക്ഷുദ്ര ജീവികൾ എന്റെയൊപ്പം കൂടി. അതോടെയാണ് ഈ മാറ്റം ഉണ്ടായത്. ഹരീഷ് കണാരൻ, കണ്ണൻ സാ​ഗർ, ശശാങ്കൻ അങ്ങനെ കുറേപ്പേർ ഈ സിനിമയിൽ ഉണ്ട്. അവരുടെ കൂടെക്കൂടി ഞാൻ ഇങ്ങനെ ആയിപ്പോയെന്ന് തോന്നുന്നു,

Related posts