മലയാള സിനിമയുടെ ആക്ഷൻ ഹീറോ ആരെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകുള്ളൂ, സുരേഷ് ഗോപി. കമ്മീഷണർ ലേലം വാഴുന്നോർ മാഫിയ ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം തന്റെ ആക്ഷൻ ഹീറോ പരിവേഷം നേടിയെടുത്തത്. ജനഹൃദയങ്ങളിലെ ജനപ്രിയനായകൻ കൂടിയാണ് സുരേഷ് ഗോപി എംപി ഇന്ന്. സാധാരണക്കാരന് ഏതു സമയവും ആശ്രയിക്കാവുന്ന ജനപ്രിയ നേതാവ് കൂടിയാണ് അദ്ദേഹം.
ഇപ്പോഴിതാ മലയാളികളോട് ദേഷ്യം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് സുരേഷ് ഗോപി പറഞ്ഞ മറുപടിയാണ് ഞെട്ടിച്ചിരിക്കുന്നത്. ഒരു സംഭവം പറയാം. തൃശ്ശൂരിൽ എന്നെ ഒരുപാട് അവഹേളിച്ചു. തൃശ്ശൂർ ഉള്ളൊരു സ്ത്രീ, ഇപ്പോൾ 30 വയസുണ്ടാകും, ലോസ് ആഞ്ചൽസിൽ പഠിക്കാൻ പോയി. കൊവിഡിന് മുമ്പാണ്. പോകുമ്പോൾ ഗർഭിണിയായിരുന്നു. കൊവിഡിൽ പെട്ടു. പ്രസവിച്ചു. ആ കുഞ്ഞിന് അമേരിക്കൻ പാസ്‌പോർട്ടാണ്. വരാൻ ഒക്കത്തില്ല. ജോലിയില്ല, വാടക കൊടുക്കാനാകുന്നില്ല. വടക പെൻഡിംഗുണ്ട്. അവർ അവിടെ നിന്നും ഒളിച്ചോടാൻ തീരുമാനിച്ചു. പക്ഷെ എയർപോർട്ടിലെത്തുമ്പോൾ കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വരും. ഇതാണ് ആ സ്ത്രീ എന്നോട് പറയുന്നത്. കരയുകയായിരുന്നു.
ഞാൻ ലോസ് ആഞ്ചൽസിലുള്ള എന്റെ സുഹൃത്തിനെ വിളിച്ചു. അവരെ അവിടെ നിന്നും കടത്താനുള്ള സഹായിക്കാൻ നോക്കി. പിന്നീട് അമിത് ഷായെ വിളിച്ചു കഥകളൊക്കെ പറഞ്ഞു. അദ്ദേഹം അവസാനം ഫയൽസ് അയക്കൂവെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഇതേസമയം ഫിലിപ്പീൻസിലുള്ള ഒരു സ്ത്രീയുടെ ഭർത്താവ് വിളിച്ചു. അച്ഛനും മകളും നാട്ടിലുണ്ട്. അമ്മ ഫിലീപ്പീനിയാണ്. അവിടുത്തെ പാസ്‌പോർട്ടാണ് വരാൻ പറ്റില്ല. അമിത് ഷായെ വിളിച്ച് പതിനാറ് മണിക്കൂർ കഴി്ഞ്ഞതും അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നുമൊരു സർക്കുലർ വന്നു. അതു പ്രകാരം അച്ഛനോ അമ്മയ്‌ക്കോ ഒരാൾക്ക് ഇന്ത്യൻ പാസ്‌പോർട്ടുണ്ടെങ്കിൽ വരാമെന്നായി. അങ്ങനെ അവർ നാട്ടിലെത്തി. എന്റെ നാടായ മാടനടയിലുള്ളവരാണ് ആ അച്ഛനും കുഞ്ഞും. അവർ ഇത്രയും കുഴപ്പങ്ങളുണ്ടായപ്പോഴൊന്നും ഈ കാര്യം പറഞ്ഞിട്ടില്ല. മറ്റേ സ്ത്രീ അവരോട് ഒന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റിടാൻ പറഞ്ഞപ്പോൾ ഇട്ടില്ല. ഞാൻ അത് ചെയ്തു, ഇത് ചെയ്തുവെന്ന് തള്ളുന്നവരെ നിങ്ങൾ അംഗീകരിക്കുന്നു. ഞാൻ തള്ളാൻ വന്നിട്ടില്ല. പക്ഷെ ഗുണഭോക്താക്കൾക്ക് മുന്നോട്ട് വന്നൂടേ? അവരോട് ഒരു പോസ്റ്റിടാൻ പറഞ്ഞപ്പോൾ ഇട്ടു. പിറ്റേന്ന് ആ പോസ്റ്റ് കാണാനില്ല. എന്തുകൊണ്ട്? ഈ ലോകത്തെയാണ് ഞാൻ സേവിക്കുന്നതും സേവിച്ചതും. എന്നോട് എന്തിനാണ്? ഞാൻ ആരെ പിടിച്ചു പറിക്കാൻ ചെന്നു? എനിക്ക് എങ്ങനെ ആ ചോദ്യത്തിന്റെ അംശം തോന്നാതിരിക്കും എന്നാണ് സുരേഷ് ഗോപി പറയുന്നത്.