അദ്ദേഹത്തെയൊക്കെയാണ് യഥാർത്ഥ സൂപ്പർസ്റ്റാർ എന്ന് വിളിക്കേണ്ടത്, കാരണം! സുരേഷ് ഗോപിയെ കുറിച്ച് ഷമ്മി തിലകൻ വാക്കുകൾ വൈറലാകുന്നു!

മലയാള സിനിമയുടെ ആക്ഷൻ ഹീറോ ആരെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകുള്ളൂ, സുരേഷ് ഗോപി. കമ്മീഷണർ ലേലം വാഴുന്നോർ മാഫിയ ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം തന്റെ ആക്ഷൻ ഹീറോ പരിവേഷം നേടിയെടുത്തത്. ജനഹൃദയങ്ങളിലെ ജനപ്രിയനായകൻ കൂടിയാണ് സുരേഷ് ​ഗോപി എംപി ഇന്ന്. സാധാരണക്കാരന് ഏതു സമയവും ആശ്രയിക്കാവുന്ന ജനപ്രിയ നേതാവ് കൂടിയാണ് അദ്ദേഹം. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. സുരേഷ് ഗോപിയുടെ കുടുംബം ഭാര്യ രാധികയും മക്കളായ ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരും അടങ്ങുന്നതാണ്. മകൻ ​ഗോകുലും സിനിമയിൽ സജീവമാണ്.

സുരേഷ് ഗോപി നായകനായി എത്തിയ പാപ്പൻ സൂപ്പർ വിജയം നേടി മുന്നേറുകയാണ്. സുരേഷ് ഗോപിക്കൊപ്പം തന്നെ ചിത്രത്തിലെ പ്രകടനത്തിലൂടെ കയ്യടി നേടിയ ആളാണ് ഷമ്മി തിലകൻ. ഇരുട്ടൻ ചാക്കോ എന്ന സൈക്കോ കില്ലർ കഥാപാത്രമായി ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത് സുരേഷ് ഗോപിയുമായുണ്ടായ ഒരനുഭവം വെളിപ്പെടുത്തുകയാണ് ഷമ്മി തിലകൻ. പാപ്പൻ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് താൻ തന്റെ ജന്മദിനം ആഘോഷിച്ചതെന്നും ഷമ്മി പറയുന്നു.

വാക്കുകളിങ്ങനെ, തനിക്കു രണ്ടു മൂന്നെണ്ണം നൽകിയതിൽനിന്നും ഒരെണ്ണം മാത്രം താനെടുത്തു ബാക്കി കൂടെയുള്ള ഒരു സുഹൃത്തിനു നൽകി. എന്നാൽ കഴിച്ചു കഴിഞ്ഞപ്പോഴാണ് അതിന്റെ സ്വാദ് മനസ്സിലായത്, അപ്പോൾ താൻ സുരേഷ് ഗോപിയോട് വീണ്ടും അത് തരാമോ എന്ന് ചോദിച്ചു. അതിനോടകം അത് തീർന്നു പോയിരുന്നത് കൊണ്ട് അപ്പോൾ തനിക്കത് തരാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ല, പക്ഷെ തിലകൻചേട്ടന്റെ മകൻ വിഷമിക്കണ്ട, ഈ കടം ഞാൻ വീട്ടും എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞു. പിന്നീട് ഒരുമാസം കഴിഞ്ഞ്, തീർത്തും അപ്രതീക്ഷിതമായി തനിക്കു വേണ്ടി ആ പലഹാരം ഡൽഹിയിൽ നിന്നും വാങ്ങി, ആർട്ട് ഡയറക്ടർ ശ്രീ. സാബു റാം വഴി അദ്ദേഹം തന്റെ വീട്ടിൽ എത്തിച്ചു തന്നു. പറയുന്ന വാക്കു പാലിക്കുന്ന, സഹജീവികളോട് സ്നേഹമുള്ള, അവരെ ചേർത്തു പിടിക്കാൻ കഴിയുന്ന അദ്ദേഹത്തെയൊക്കെയാണ് യഥാർത്ഥ സൂപ്പർസ്റ്റാർ എന്ന് വിളിക്കേണ്ടത്.

Related posts