തന്നെ പട്ടടയിൽ കൊണ്ടുചെന്ന് കത്തിച്ചു കഴിഞ്ഞാൽ ആ ചാരത്തിലും ആ വേദനയുണ്ടാകുമെന്ന് സുരേഷ് ഗോപി!

മലയാള സിനിമയുടെ ആക്ഷൻ ഹീറോ ആരെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകുള്ളൂ, സുരേഷ് ഗോപി. കമ്മീഷണർ ലേലം വാഴുന്നോർ മാഫിയ ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം തന്റെ ആക്ഷൻ ഹീറോ പരിവേഷം നേടിയെടുത്തത്. ജനഹൃദയങ്ങളിലെ ജനപ്രിയനായകൻ കൂടിയാണ് സുരേഷ് ​ഗോപി എംപി ഇന്ന്. സാധാരണക്കാരന് ഏതു സമയവും ആശ്രയിക്കാവുന്ന ജനപ്രിയ നേതാവ് കൂടിയാണ് അദ്ദേഹം. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. സുരേഷ് ഗോപിയുടെ കുടുംബം ഭാര്യ രാധികയും മക്കളായ ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരും അടങ്ങുന്നതാണ്. മകൻ ​ഗോകുലും സിനിമയിൽ സജീവമാണ്. അച്ഛനും മകനും ഒരുമിച്ചെത്തുന്ന പാപ്പൻ‌ എന്ന സിനിമക്കായി കാത്തിരിക്കുകയാണ് ആരാധകർ.

ഇപ്പോഴിതാ മകൾ ലക്ഷ്മിയുടെ ഓർമകളിൽ കണ്ണ് നിറഞ്ഞ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ പുതിയ ചിത്രം പാപ്പന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് സുരേഷ് ഗോപി കരഞ്ഞത്. ഇന്റർവ്യൂചെയ്യുന്ന പെൺകുട്ടിയുടെ പേര് ലക്ഷ്മി എന്നാണെന്ന് അറിഞ്ഞപ്പോഴായിരുന്നു സുരേഷ് ഗോപി തന്റെ മകളുടെ ഓർമ്മകളും ദുഖവും തുറന്ന് പറഞ്ഞത്.

ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് തന്നെ പട്ടടയിൽ കൊണ്ടുചെന്ന് കത്തിച്ചു കഴിഞ്ഞാൽ ആ ചാരത്തിലും ആ വേദനയുണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ 32 വയസ്സാണ്. മുപ്പത് വയസ്സ് കഴിഞ്ഞ ഏത് പെൺകുട്ടിയെ കണ്ടാലും കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കാൻ കൊതിയാണെന്നും സുരേഷ് ഗോപി അഭിമുഖത്തിൽ പറഞ്ഞു. നിറകണ്ണുകളോടെയാണ് സുരേഷ് ഗോപി തന്റെ മകളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്.

 

Related posts