രണ്ട് പതിറ്റാണ്ടുടുകൾക്ക് ഇപ്പുറം വീണ്ടും ‘അമ്മ’യിൽ സുരേഷ് ഗോപി!

വർഷങ്ങൾക്ക് ശേഷം ആദ്യമായി അമ്മ സംഘടനയുടെ യോഗത്തിന് എത്തി സുരേഷ് ഗോപി. അമ്മ സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പിൽ മുഖ്യാതിഥി കൂടിയായിരുന്നു സുരേഷ് ഗോപി. കൊച്ചിയിലെ അമ്മയുടെ ആസ്ഥാനമന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് താരം എത്തിയത്. താരത്തെ അമ്മ ഭാരവാഹികൾ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിലെ സന്തോഷവും താരം പങ്കുവെച്ചു.സംഘടനയുടെ ആദ്യകാല എക്സിക്യൂട്ടീവിലെ അംഗമായിരുന്നു സുരേഷ് ഗോപി.


അമ്മ അംഗങ്ങളുടെ ഒത്തുചേരലും ആരോഗ്യ പരിശോധനയും
അമ്മ സംഘടിപ്പിച്ച ഗൾഫ് പരിപാടിയ്ക്കിടയിലുണ്ടായ തർക്കത്തെ തുടർന്നാണ് താരം മാറി നിന്നത്. എന്നാൽ സംഘടനയിൽ എന്ത് തീരുമാനമെടുക്കുമ്പോൾ തന്നോട് ചർച്ച ചെയ്യാറുണ്ടെന്ന് അദ്ദേഹം പല വേദികളിലും പറഞ്ഞിട്ടുണ്ട്. താരം വീണ്ടും സംഘടനയുടെ ഭാഗമായതിന്റെ സന്തോഷത്തിലാണ് ആരാധകർ.

Related posts