മലയാള സിനിമയുടെ ആക്ഷൻ ഹീറോ ആരെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകുള്ളൂ, സുരേഷ് ഗോപി. കമ്മീഷണർ ലേലം വാഴുന്നോർ മാഫിയ ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം തന്റെ ആക്ഷൻ ഹീറോ പരിവേഷം നേടിയെടുത്തത്. ജനഹൃദയങ്ങളിലെ ജനപ്രിയനായകൻ കൂടിയാണ് സുരേഷ് ഗോപി എംപി ഇന്ന്. സാധാരണക്കാരന് ഏതു സമയവും ആശ്രയിക്കാവുന്ന ജനപ്രിയ നേതാവ് കൂടിയാണ് അദ്ദേഹം. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. സുരേഷ് ഗോപിയുടെ കുടുംബം ഭാര്യ രാധികയും മക്കളായ ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരും അടങ്ങുന്നതാണ്. മകൻ ഗോകുലും സിനിമയിൽ സജീവമാണ്. അച്ഛനും മകനും ഒരുമിച്ചെത്തുന്ന പാപ്പൻ എന്ന സിനിമക്കായി കാത്തിരിക്കുകയാണ് ആരാധകർ
ചെറിയ പ്രായത്തിൽ തന്നെ താരത്തിന്റെ ഭാര്യ രാധിക മലയാളത്തിലെ പിന്നണി ഗായികയായി മാറിയെന്നത് വളരെ ചുരുക്കം ആളുകൾക്ക് മാത്രമേ അറിയൂ. പാട്ടുകളുടെ ലോകത്ത് നിന്നും ജനിച്ചുവളർന്ന രാധിക പതിനെട്ടാം വയസ്സിൽ സുരേഷ് ഗോപിയുടെ ഭാര്യയായി. ഇപ്പോഴിതാ ആറ്റുകാൽ ഉത്സവത്തിനോട് അനുബന്ധിച്ച് രാധികയും സംഘവും നടത്തിയ ഗാനാലാപനത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. വാനമ്പാടിയകൾ എന്ന് പേരുള്ള ഇവരുടെ പതിമ്മൂന്ന് അംഗങ്ങളുള്ള ഗ്രൂപ്പിന്റെ ഗാനാലാപന മാധിര്യമായിരുന്നു കഴിഞ്ഞത്. ബിഎ മ്യൂസിക് കഴിഞ്ഞ ഇവർ വർഷങ്ങൾക്ക് ശേഷം ആറ്റുകാൽ നടയിലാണ് ഒത്തു കൂടിയതെന്നാണ് വിവരം.
സംഗീതത്തെ നെഞ്ചേറ്റിയ രാധിക എന്ന 13 വയസ്സുകാരിയെ എം ജി രാധാകൃഷ്ണൻ പറയാതെ വയ്യ പറയാതിരിക്കാനും വയ്യ എന്ന മലയാള സിനിമയിലൂടെ ചലച്ചിത്ര പിന്നണി രംഗത്തേക്ക് കൈപിടിച്ചു കയറ്റി. അതിനുശേഷം പാട്ടിന്റെ ലോകം തന്നെയാണ് രാധിക തിരഞ്ഞെടുത്തത്. എന്നാൽ എല്ലാവരും രാധികയെ അറിഞ്ഞു തുടങ്ങുമ്പോഴേക്കും സിനിമയിലെ സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപിയുടെ വധുവാകാൻ പോകുന്നു എന്ന വാർത്ത സംഗീതപ്രേമികളെ ഞെട്ടിച്ചു.