ഒറ്റക്കൊമ്പനിലെ ലുക്കിൽ സുരേഷ് ഗോപി ഒപ്പം ജോമോളും

komban-and-kaduva

അടുത്തിടെ മലയാള സിനിമാ ലോകത്തിൽ   ഏറെ ശ്രദ്ധനേടിയ  ഒരു കഥാപാത്രമാണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍. രണ്ട് സിനിമകൾക്ക് ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രം ഉള്ളതിനാലാണ്  സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ എന്ന സിനിമയും പൃഥ്വിരാജിന്‍റെ ‘കടുവ’ എന്ന സിനിമയും കോടതി കയറിയത്.

കോടതി വിധിയിലൂടെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേര് കഥാപാത്രത്തിനിടാൻ ഷാജി കൈലാസ് ഒരുക്കുന്ന ‘കടുവ’ എന്ന സിനിമ നേടിയിരുന്നു. അതിനുശേഷമാണ് സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന് ഷൂട്ടിംഗ് തുടങ്ങാൻ അനുമതി ലഭിച്ചത്. ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുന്ന ഈ സിനിമ താരത്തിന്റെ  250-ാം സിനിമയാണ്.

 

View this post on Instagram

 

A post shared by Suresh Gopi (@sureshgopi)

25 കോടിക്ക് മുകളില്‍ ആണ് ചിത്രത്തിന്റെ ബജറ്റു. മാത്യു തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിബിന്‍ ഫ്രാന്‍സ് ആണ് തിരക്കഥ. പുലിമുരുകന് ഛായാഗ്രഹണം നിർ‍വ്വഹിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. അർ‍ജ്ജുൻ റെഡ്ഡി ഉള്‍പ്പെടെയുള്ള സിനിമകളുടെ സംഗീത സംവിധായകനായ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇപ്പോഴിതാ ഒറ്റക്കൊമ്പനിലെ ലുക്കിലുള്ളൊരു ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

ചിത്രത്തിൽ സുരേഷ് ഗോപിയുടെ കുടുംബത്തോടൊപ്പം നടി ജോമോളുമുണ്ട്. 1989 മുതൽ സിനിമാലോകത്തുള്ള ജോമോള്‍ 2017-ൽ കെയർഫുൾ എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്. ഇപ്പോഴിതാ ഒറ്റക്കൊമ്പനിൽ സുരേഷ് ഗോപിയോടൊപ്പം ജോമോളും അഭിനയിക്കുന്നുണ്ടെന്ന രീതിയിലാണ് ചര്‍ച്ചകള്‍.

Related posts