മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻ ആണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ ചെറിയ ഹാസ്യ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തിയ താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചു.നടൻ ആയും സഹനടൻ ആയും സുരാജ് മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.മികച്ച നടൻ ഉള്ള പുരസ്‌കാരം ലഭിച്ച സുരാജ് വെഞ്ഞാറമൂട് ഇന്ന് മലയാള സിനിമയിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകമായി മാറി കഴിഞ്ഞു.
നടന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും ഒരുപോലെ കരസ്ഥമാക്കിയ നടൻ കൂടിയാണ് സുരാജ് വെഞ്ഞാറമൂട്. സിനിമയിൽ നല്ല തിരക്കാണെങ്കിലും കുടുംബവുമൊത്ത് സമയം ചിലവഴിക്കാനും താരം ശ്രദ്ധിക്കാറുണ്ട്. സുരാജിനും ഭാര്യ സുപ്രിയയ്ക്കും മൂന്ന് മക്കളാണുള്ളത്. രണ്ട് ആണും ഒരു പെണ്ണും. മൂത്ത മകൻ കാശിനാഥനും രണ്ടാമത്തെ മകൻ വാസുദേവും ഇളയകുട്ടി ഹൃദ്യയുമാണ്. എറണാകുളത്ത് സ്‌കൈലൈൻ ഫ്‌ലാറ്റിലാണ് സുരാജും കുടുംബവും താമസിക്കുന്നത്.
ഒരു ഘട്ടം കഴിഞ്ഞപ്പോൾ ആളുകൾ തന്നെ കറിവേപ്പില പോലെ വലിച്ചെറിയാൻ ആരംഭിച്ചെന്ന് തുറന്നുപറയുകയാണ് സൂരജ്. ഒരു കാലത്ത് ആളുകൾ എന്തിൻറെ പേരിലാണോ പ്രശംസിച്ചത് അതേ കാരണം കൊണ്ട് തന്നെ ആളുകൾ കുറ്റം പറയുവാൻ തുടങ്ങി. ഇവനെകൊണ്ട് ഇതു മാത്രമേ പറ്റുള്ളൂ എന്ന് ആളുകൾ പറയുവാൻ തുടങ്ങി. ഒരു മാറ്റം അപ്പോൾ വല്ലാതെ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് മായാവി എന്ന സിനിമ ലഭിക്കുന്നത്. അതിൽ നല്ല രീതിയിൽ പെർഫോം ചെയ്തു. ഒരുപക്ഷേ ആ സിനിമ ലഭിച്ചതുകൊണ്ട് മാത്രമാണ് ഇന്ന് ഇവിടെ എത്തി നിൽക്കുന്നത്.