“ഇതിപ്പോ മമ്മൂട്ടിയെ പോലെയുണ്ടല്ലോ”??? സൂരാജിനോട് ആരാധകർ

BY AISWARYA

കോമഡി വേഷങ്ങൾ മാത്രമല്ല സീരിയസ് വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. ‘ഫൈനൽസി’ലെ വർഗീസ് മാഷും ‘വികൃതി’യിലെ എൽദോയും, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25 ലെ ഭാസ്കര പൊതുവാളും, കാണെക്കാണെയിലെ പോൾ മത്തായി ഒക്കെ സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളാണ്.

സുരാജിന്റെ പുതിയൊരു ഫൊട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഷൂട്ടിങ്ങിനായി ബെംഗളൂരുവിൽനിന്നും മൈസൂരുവിലേക്കുള്ള യാത്രയ്ക്കിടെ പകർത്തിയ ചിത്രമാണ് സുരാജ് ഷെയർ ചെയ്തത്. സുരാജിന്റെ പുതിയ ഫൊട്ടോ കണ്ട ആരാധകർ ചോദിക്കുന്നത് ഇതിപ്പോ മമ്മൂട്ടിയെ പോലുണ്ടല്ലോയെന്നാണ്.

ചിത്രം വൈറലായതോടെ രസകരമായ നിരവധി കമന്റുകൾ ആണ് എത്തുന്നത്.

 

Related posts