നടൻ സുരാജ് വെഞ്ഞാറമൂട് തന്റെ ആരാധകനാണെന്ന് അറിഞ്ഞ് അത്ഭുതപ്പെട്ടു നിൽക്കുകയാണ് കസ്തൂരിമാനിലെ ജീവ അല്ലെങ്കിൽ ശ്രീരാം രാമചന്ദ്രൻ. മുൻപേ വലിയ ആരാധകരിൽ ഒരാളായി സ്വയം പരിചയപ്പെടുത്തിയ സുരാജിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് ശ്രീരാം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിപ്പ് എഴുതിയിരുന്നു.
അടുത്തിടെ ഒരു സ്വകാര്യ പരിപാടിയിൽ നടൻ സുരാജിനെ ശ്രീരാം കാണാൻ ഇടയായി. ദേശീയ അവാർഡ് ജേതാവുമായി സംസാരിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു ശ്രീരാം അപ്പോൾ. സുരാജ് ശ്രീരാമിനെ സമീപിച്ച് ജീവയുടെ (ശ്രീരാമിന്റെ കസ്തൂരിമാനിലെ കഥാപാത്രം) ആരാധകരിൽ ഒരാളായി സ്വയം പരിചയപ്പെടുത്തുകയായിരുന്നു. ജനപ്രിയ നടന്റെ ദയയുള്ള വാക്കുകൾ കേട്ട് ആശ്ചര്യപ്പെടുകയും അത്ഭുതം തോന്നുകയും ചെയ്തുവെന്ന് ടിവി താരം കുറിച്ചു. കുറിപ്പിനൊപ്പം ശ്രീരാം ആ നിമിഷത്തിന്റെ ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. കൂടാതെ ‘എന്റെ ജീവിതകാലം മുഴുവൻ ഞാൻ വിലമതിക്കുന്ന ഒരു നിമിഷം’ എന്ന് അടിക്കുറിപ്പ് നൽകി.
‘കസ്തൂരിമാൻ’ എന്ന സീരിയലിലെ പ്രധാന കഥാപാത്രമായ ജീവയിലൂടെ പ്രശസ്തി നേടിയ മലയാള സീരിയൽ രംഗത്തെ അഭിനേതാക്കളിൽ ഒരാളാണ് ശ്രീരാം രാമചന്ദ്രൻ. സീരിയലിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരിൽ ഒരാളാണ് ജീവയും കാവ്യയും. രസകരമെന്നു പറയട്ടെ, ആരാധകർ ജീവിയയ്‌ക്കായി പ്രത്യേകമായി സമർപ്പിച്ചിരിക്കുന്ന നിരവധി ആരാധക പേജുകൾ ഉണ്ട്.