അങ്ങനെ ഒരു അവസ്ഥയിലല്ല ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത്! മനസ്സ് തുറന്ന് സുരഭി!

സുരഭി മലയാളികൾക്ക് സുപരിചിതയാകുന്നത് ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയാണ്. എം80 മൂസയിലെ പാത്തു എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രശസ്തയാക്കിയത്. ബൈ ദ പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്കെത്തുന്നത്. ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം നേടിയിരുന്നു . 2016 ലെ മലയാളം ഫിലിം ക്രിട്ടിക്‌സ് അവാഡും നേടി.മിന്നാമിനുങ്ങിലൂടെത്തന്നെയാണ് സുരഭിയെത്തേടി ദേശീയ പുരസ്ക്കാരവും എത്തിയത്. സിനിമാ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെച്ച് സുരഭി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചില സമയങ്ങളില്‍ താന്‍ ആവശ്യപ്പെടുന്ന പണം അണിയറപ്രവര്‍ത്തകര്‍ പ്രതിഫലമായി തരുമെന്നതിനാല്‍ മോശം കഥാപാത്രങ്ങളും സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നാണ് ഒരു അഭിമുഖത്തില്‍ സുരഭി പറയുന്നത്.

സുരഭി ലക്ഷ്മിയുടെ വാക്കുകള്‍, ‘ചില മാനദണ്ഡങ്ങള്‍ നോക്കിയാണ് ഞാന്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. അതിലൊന്ന് പൈസ കിട്ടുന്നത് നോക്കിയാണ്. ചിലത് പൊട്ട സിനിമയാകാം. പക്ഷേ ചിലപ്പോള്‍ നല്ല പൈസ ലഭിക്കും. ചിലത് നല്ല ക്യാരക്ടര്‍ ആയിരിക്കും പക്ഷെ പൈസ കുറവായിരിക്കും. ചിലത് നല്ല ടീമായിരിക്കും. അങ്ങനെ പല പല കാര്യങ്ങളുണ്ടാകാം. ചില പൊട്ട കാര്യക്ടറൊക്കെ അഭിനയിച്ച് വന്നാല്‍ തലവേദനയെടുക്കും. പക്ഷേ പറയുന്ന പൈസ കിട്ടുന്നതിനാല്‍ ചെയ്യുന്നതാണ്.

എനിക്ക് ഇത് മാത്രമെ ചെയ്യാന്‍ പറ്റൂ എന്ന് സെലക്ട് ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത്. ലൊക്കേഷനില്‍ ചെന്നാല്‍ പിന്നീട് അധികം വര്‍ത്തനമാനം പറയാന്‍ നില്‍ക്കില്ല. ഇഷ്ടപെടാത്ത രീതികളുണ്ടാകും. നമ്മള്‍ ഡയറക്ടര്‍മാരുടെ ടൂള്‍സാണ് എന്ന് വിചാരിക്കണം. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഞാന്‍ പറയാന്‍ പോകാറില്ല. ബെറ്ററാക്കാനുള്ള സജഷന്‍ഷിനെ കുറിച്ച് ചോദിക്കാറുണ്ട്. അവര്‍ ഉദ്ദേശിക്കുന്നത് അങ്ങനെ നമുക്ക് മനസിലാകും. എങ്ങനെ വേണേലും ചെയ്യാവുന്നിടത്ത് ഇംപ്രവൈസ് ചെയ്ത് നന്നാക്കാന്‍ പറ്റും. എക്‌സ്‌പ്ലോര്‍ ചെയ്യാനാകും. പല കാര്യങ്ങളുമുണ്ട്. നമ്മളുടെ രാഷ്ട്രീയം മാത്രമായിരിക്കില്ല. എല്ലാത്തിനും പരുവപ്പെടും വിധമാണ് അത്. തീയേറ്ററില്‍ നിന്ന് വന്നതിനാലാണ്. സംശയങ്ങളൊക്കെ സിനിമ തുടുങ്ങും മുമ്പ് തീര്‍ക്കും. ലൊക്കേഷനില്‍ വന്നുള്ള കണ്‍ഫ്യൂഷന്‍ ഒഴിവാക്കാമല്ലോ.’

Related posts