സുരഭി ലക്ഷ്‌മി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം കൂടുതൽ ശ്രദ്ധ നേടിയത് എം 80 മൂസ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ്. കൂടാതെ ഒരുപാട് സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സുരഭി മലയാളസിനിമയിലേക്കെത്തുന്നത് ബൈ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ്. താരത്തിന് മിന്നാമിനുങ്ങ് എന്ന ചിത്തത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. സുരഭി ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. സുരഭിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതും മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്.
എന്നാൽ ഇപ്പോൾ വൈറലാകുന്നത് സുരഭി തുറന്നു പറഞ്ഞ കാര്യങ്ങളാണ്. തനിക്ക് സിനിമയിൽ ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷവും നല്ല വേഷങ്ങൾ കിട്ടിയിട്ടില്ലെന്ന് സുരഭി പറയുന്നു. പൊതുവെ സിനിമാക്കാർക്കിടയിലെ വിശ്വാസം സീരിയലിൽ നിന്നും വരുന്നവർക്ക് മാർക്കറ്റില്ല എന്നാണ്. അതുകൊണ്ട് തന്നെ എത്ര കഴിവ് തെളിയിച്ചാലും കഠിനമായി പ്രവർത്തിക്കേണ്ടി വരും എന്നും താരം അഭിപ്രായപ്പെട്ടു.
ദേശീയ പുരസ്‌കാരം ലഭിച്ചപ്പോൾ എന്റെ നാടായ നരിക്കുനിയിൽ നിന്നും ഒരു സ്വീകരണം ലഭിച്ചിരുന്നു. അന്ന് അവിടെ നിന്ന് ദീദി ദാമോദരൻ, സജിത മഠത്തിൽ, റിമ കല്ലിങ്കൽ തുടങ്ങിയവരൊക്കെ വന്നു പ്രസംഗിച്ചു. അന്ന് റിമ പറഞ്ഞു, ഇനി ചെറിയ വേഷങ്ങളിലേക്ക് നിങ്ങൾ സുരഭിയെ വിളിക്കരുത്, വെല്ലുവിളി ഉയർത്തുന്ന വേഷങ്ങളിലേക്ക് വേണം വിളിക്കാൻ എന്ന്. തന്നോടുള്ള ഇഷ്ടം കൊണ്ടാണ് അന്ന് റിമ അങ്ങനെ പറഞ്ഞത് എന്ന് സുരഭി പറയുന്നു. എന്നാൽ ഇൻഡസ്ട്രിയിൽ അത് വേറെ രീതിയിലാണ് പ്രചരിച്ചത്. ചെറിയ വേഷങ്ങളിലേക്ക് വിളിച്ചാൽ താൻ പോകില്ല എന്നൊരു തോന്നൽ പലയിടത്തും ഉണ്ടായി. അത് അവസരം കുറയാൻ ഒരു കാരണമായി എന്നും സുരഭി കൂട്ടിച്ചേർത്തു.