വിവാഹമോചനം ലഭിച്ച ശേഷം ഞങ്ങൾ ഒരുമിച്ച് സെൽഫി ഒക്കെ എടുത്തു! സുരഭി പറയുന്നു!

സുരഭി ലക്ഷ്‌മി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം കൂടുതൽ ശ്രദ്ധ നേടിയത് എം 80 മൂസ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ്. കൂടാതെ ഒരുപാട് സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സുരഭി മലയാളസിനിമയിലേക്കെത്തുന്നത് ബൈ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ്. താരത്തിന് മിന്നാമിനുങ്ങ് എന്ന ചിത്തത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. സുരഭി ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. സുരഭിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതും മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്. ബെസ്റ്റ് ആക്ടർ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു സുരഭി ലക്ഷ്മി പ്രേക്ഷകരിലേക്കെത്തുന്നത്. ഷോയിലെ വിന്നറായിരുന്നു സുരഭി.

ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ച് പറയുകയാണ് സുരഭി ലക്ഷ്മി. കോടതിയിലേയ്ക്ക് വിവാഹമോചനത്തിന് പോകും മുമ്പ് ഞങ്ങൾ മാറി താമസിക്കുകയായിരുന്നു. കോടതിയിലേക്ക് പോകുന്ന സമയമായപ്പോഴേക്കും ദേശീയ പുരസ്‌കാരം എനിക്ക് കിട്ടിയിരുന്നു. അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ഞങ്ങൾ ഒരുമിച്ച് കോടതിയിലേക്ക് എത്തിയപ്പോൾ ജഡ്ജിന് പോലും അത്ഭുതമായിരുന്നു ഇവരാണോ പിരിയാൻ പോകുന്നത് എന്നോർത്ത്. വിവാഹമോചനം ലഭിച്ച ശേഷം ഞങ്ങൾ ഒരുമിച്ച് സെൽഫി ഒക്കെ എടുത്തു. ഒരുമിച്ചിരുന്ന് ഒരു ചായ കൂടി കുടിച്ചശേഷമാണ് പിരിഞ്ഞത്. ഫേസ്ബുക്കിൽ ഞാൻ ആ സെൽഫി ഇട്ടതും വലിയ ചർച്ചയായിരുന്നു

Related posts