സുരഭി മലയാളികൾക്ക് സുപരിചിതയാകുന്നത് ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയാണ്. എം80 മൂസയിലെ പാത്തു എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രശസ്തയാക്കിയത്. ബൈ ദ പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്കെത്തുന്നത്. ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം നേടിയിരുന്നു . 2016 ലെ മലയാളം ഫിലിം ക്രിട്ടിക്‌സ് അവാഡും നേടി.മിന്നാമിനുങ്ങിലൂടെത്തന്നെയാണ് സുരഭിയെത്തേടി ദേശീയ പുരസ്ക്കാരവും എത്തിയത്.
വികൃതി, ഉൾട്ട എന്നിവയ്ക്ക് ശേഷം കുറുപ്പാണ് സുരഭിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. ദുൽഖർ നായകനായ കുറുപ്പിൽ ബന്ധുവിന്റെ റോളിലാണ് സുരഭി എത്തിയത്. ഇനി കള്ളൻ ഡിസൂസ, പദ്മ തുടങ്ങിയ സിനിമകളാണ് സുരഭിയുടേതായി റിലീസിനെത്താനുള്ളത്. ഇപ്പോളിതാ പൊതുപരിപാടിക്കിടെ അസഭ്യ ചോദ്യവുമായി എത്തിയ യുവാവിനെ തല്ലിയതിന്റെ കഥ പറയുകയാണ് താരം, വാക്കുകൾ
ഗുൽമോഹർ എന്ന സിനിമയുടെ സെറ്റിൽ വച്ച് തല്ലി എന്നായിരുന്നു അന്ന് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ സെറ്റിൽ വെച്ച് അല്ല. ഗുൽമോർ എന്ന സിനിമയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജിൽ ഒരു പരിപാടി നടന്നുകൊണ്ടിരിയ്ക്കുമ്പോഴാണ് ആ സംഭവം നടന്നത്. ഞാൻ ഡിഗ്രിയ്ക്ക് പഠിച്ച് കൊണ്ടിരിയ്ക്കുകയായിരുന്നു. കോളേജിൽ കലോത്സവം നടന്ന് കൊണ്ടിരിയ്ക്കുമ്പോൾ ഒരു പയ്യൻ വന്ന് ചോദിച്ചതാണ് എന്നെ പ്രകോപിപ്പിച്ചത്. ഗുൽമോഹർ എന്ന ചിത്രത്തിന് വേണ്ടി നിങ്ങൾ എത്ര പേർക്ക് കിടന്നുകൊടുത്തു എന്നായിരുന്നു ചോദ്യം. അപ്പോൾ ആണ് ഞാൻ പ്രതികരിച്ചത്. ചോദ്യം കേട്ട ഉടൻ തന്നെ ഞാൻ തല്ലി. ശേഷാണ് മറുപടി കൊടുത്തത്. അപ്പോഴേക്കും അവിടെയുള്ള മറ്റ് ചെക്കന്മാരൊക്കെ കൂടി. സുരഭിയോട് എന്തോ അവൻ മോശമായി പറഞ്ഞു എന്ന് പറഞ്ഞ് പിന്നെ കൂട്ട തല്ലായിരുന്നു. ഒരിക്കലും ഒരു പെൺകുട്ടിയോട് അങ്ങനെ സംസാരിക്കാൻ പാടില്ല എന്ന തിരിച്ചറിവ് തന്നെയായിരുന്നു അടി കൊടുത്ത് പ്രതികരിക്കാനുള്ള ധൈര്യം നൽകിയത്.