നൈറ്റി ഇട്ടുപോയി കടകൾ ഉദ്ഘാടനം ചെയ്തിട്ടുണ്ട്! മനസ്സ് തുറന്ന് സുരഭി!

സുരഭി ലക്ഷ്‌മി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം കൂടുതൽ ശ്രദ്ധ നേടിയത് എം 80 മൂസ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ്. കൂടാതെ ഒരുപാട് സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സുരഭി മലയാളസിനിമയിലേക്കെത്തുന്നത് ബൈ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ്. താരത്തിന് മിന്നാമിനുങ്ങ് എന്ന ചിത്തത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. സുരഭി ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. സുരഭിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതും മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്. ബെസ്റ്റ് ആക്ടർ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു സുരഭി ലക്ഷ്മി പ്രേക്ഷകരിലേക്കെത്തുന്നത്. ഷോയിലെ വിന്നറായിരുന്നു സുരഭി.

ഇപ്പോളിതാ സുരഭിയുടെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, എം 80 മൂസയിലെ പാത്തു എന്ന ക്യാരക്ടറിന് ഞങ്ങളുടെ നാട്ടിലൊക്കെയുള്ള അറുപത് എഴുപത് വർഷം മുൻപുള്ള ഉമ്മമാർ സംസാരിക്കുന്ന രീതിയാണ്. ഞാൻ ഒരു നാട്ടിൻ പുറത്ത് നിന്നും വന്നിട്ടുള്ള ആളായത് കൊണ്ട് എന്റെ അകത്തും ആ സ്വഭാവ സവിശേഷതകൾ ഉണ്ടാകും. ആളുകൾ പെട്ടെന്നു എന്നെ തിരിച്ചറിയുന്നത് പാത്തു എന്ന ക്യാരക്ടറിലൂടെയായിരിക്കും. അതുകൊണ്ട് ആളുകൾ പെട്ടെന്ന് അടുത്തേക്ക് വരും.

നാഷണൽ അവാർഡ് കിട്ടി കഴിഞ്ഞതിന്‌ ശേഷവും ആളുകൾ വിളിക്കുന്നത് ഈ ടൈപ്പ് ക്യാരക്ടറിനായത് കൊണ്ട് അത് ചെയ്യാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. ഞാനും വിനോദേട്ടനും ഒരുപാട് പരസ്യങ്ങൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്. ഉദ്ഘാടനങ്ങൾക്ക് ഒക്കെ പോയിക്കൊണ്ടരുന്നത് നൈറ്റി ഇട്ടിട്ടാണ്. ജ്വല്ലറിയും ടെക്സ്റ്റൈൽസുമെല്ലാം നൈറ്റി ഇട്ടുപോയി ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് മാറ്റം വന്നത് എന്നുമാണ് സുരഭി പറയുന്നത്.

Related posts