സുരഭി ലക്ഷ്മി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം കൂടുതൽ ശ്രദ്ധ നേടിയത് എം 80 മൂസ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ്. കൂടാതെ ഒരുപാട് സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സുരഭി മലയാളസിനിമയിലേക്കെത്തുന്നത് ബൈ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ്. താരത്തിന് മിന്നാമിനുങ്ങ് എന്ന ചിത്തത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. സുരഭി ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. സുരഭിയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതും മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്.
ഇപ്പോൾ ഫാദേഴ്സ് ഡേയുമായി ബന്ധപ്പെട്ട് സുരഭി പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സുരഭി അച്ഛനെ ഓർത്തത്. ഒരു അഭിനേത്രിയെന്ന നിലയിൽ അംഗീകാരങ്ങളും അഭിനന്ദനങ്ങളും എന്നെ തേടിയെത്തുമ്പോഴും മനസ്സിൽ ഒരു നോവായി മയങ്ങുന്ന ഒന്നുണ്ട്. നാല് വയസ്സിൽ ഒരു തയ്യാറെടുപ്പുകളുമില്ലാതെ എന്നെ സ്റ്റേജിലേക്ക് കൈ പിടിച്ചു കയറ്റിയ, എന്നിലെ കലാകാരിയെ തിരിച്ചറിഞ്ഞ എന്റെ അച്ഛൻ. ഇന്ന് എന്റെ സിനിമകൾ കാണാൻ, എന്റെ ഈ യാത്രയുടെ മധുരം പങ്കിടാൻ പപ്പ കൂടെയില്ല എന്നാണ് സുരഭി പറയുന്നത്.
ഞാൻ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ പപ്പ പോയി. പക്ഷെ ധൈര്യത്തോടെയും സ്വാതന്ത്ര്യത്തോടെയും എന്നെ ജീവിക്കാൻ പഠിപ്പിച്ച പപ്പയുടെ ഓർമ്മകൾക്ക് മരണമില്ല. സ്റ്റീയറിങ് പിടിപ്പിച്ച് ഡ്രൈവിംഗ് പഠിക്കാൻ പ്രേരിപ്പിച്ചതും, ചാക്കോ എന്ന് വിളിച്ച് എന്റെ മൂക്ക് പിടിച്ച് വലിക്കാറുള്ളതും, ബാർബർ ഷോപ്പിൽ കൊണ്ടുപോയി ബോയ് കട്ട് അടിപിക്കാറുള്ളതും, എല്ലാം ഓർമച്ചെപ്പിൽ ഭദ്രമാണെന്നും സുരഭി പറയുന്നു. നിരവധി പേർ കമന്റുകളിലൂടെ തങ്ങളുടെ ഓർമ്മകൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ മൂക്കു പിടിച്ചു നീട്ടിയതു കൊണ്ടു ഇന്ദിരാ ഗാന്ധിയെ പോലെ നീളമുള്ള മൂക്കു കിട്ടി. ഉയരങ്ങളിൽ എത്താം. പപ്പക്കു നന്ദി. പപ്പ ജീവിച്ചിരുന്നുവെങ്കിൽ എനിക്കും മുക്കു നീട്ടിക്കണമായിരുന്നു പക്ഷേ എന്റെ നിർഭാഗ്യം കൊണ്ടു അദ്ദേഹം നേരത്തെ പോയി, പപ്പയെ ക്കുറിച്ച് ഇത്രേം മധുരമുള്ള ഓർമ്മകൾ പങ്കുവെക്കുവാൻ കാണിച്ച ആ മനസ്സിനെ അഭിനന്ദിക്കുന്നു. പപ്പയുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം എന്നിങ്ങനെയാണ് ചില കമന്റുകൾ.