അങ്ങയുടെ അവസാന ചിത്രത്തിന്റെ ആദ്യ ഷോ കാണണം എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു! വൈറലായി സുരഭിയുടെ ഹൃദയസ്പർശിയായ കുറിപ്പ്!

സുരഭി മലയാളികൾക്ക് സുപരിചിതയാകുന്നത് ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയാണ്. എം80 മൂസയിലെ പാത്തു എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രശസ്തയാക്കിയത്. ബൈ ദ പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്കെത്തുന്നത്. ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം നേടിയിരുന്നു . 2016 ലെ മലയാളം ഫിലിം ക്രിട്ടിക്‌സ് അവാഡും നേടി.മിന്നാമിനുങ്ങിലൂടെത്തന്നെയാണ് സുരഭിയെത്തേടി ദേശീയ പുരസ്ക്കാരവും എത്തിയത്. ഇപ്പോഴിതാ താരം പങ്കുവച്ച കുറിപ്പാണ് ഏറെ ശ്രദ്ധനേടുന്നത്. പ്രിയ സുഹൃത്തും നടനുമായ വിജയിയുടെ വിയോഗ വാര്‍ത്തയും കാണാന്‍ പറ്റാതെ പോയതിനെ കുറിച്ചുമാണ് സുരഭി പങ്കുവെച്ച കുറിപ്പ്.

സുരഭി ലക്ഷ്മിയുടെ കുറിപ്പ് ഇങ്ങനെ, വിജയ് നിങ്ങളീ ലോകത്തില്ലയെന്ന് വിശ്വസിക്കാൻ എനിക്കിപ്പോഴുമാവുന്നില്ല, പലപ്പോഴായി നമ്മൾ പ്ലാൻ ചെയ്ത കൂടിക്കാഴ്ച ഇങ്ങനെ ആയിരിക്കും എന്ന് ഒരിക്കലും കരുതിയില്ല, എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഇന്ന് ബാംഗ്ലൂരിൽ എത്തി തലദണ്ട എന്ന അങ്ങയുടെ അവസാന ചിത്രത്തിന്റെ ആദ്യ ഷോ കാണണം എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു.
കാരണം ഇന്നിവിടെ എത്തിയവരെല്ലാം നിങ്ങളുടെ പ്രിയപെട്ടവരാണ്, അവരുടെ ഇടയിലൂടെ നടന്നപ്പോൾ അവിടെ നിറയെ നിങ്ങളുള്ളതുപോലെ.

പ്രിയപ്പെട്ട വിജയ് നിങ്ങൾ എന്നെ വീണ്ടും വിസ്മയിപ്പിച്ചരിക്കുന്നു, സഞ്ചാരി വിജയ് എന്ന നടനിൽ നിന്നും നാൻ അവനല്ല അവളു എന്ന ചിത്രത്തിൽ മികച്ച നടനുള്ള ദേശീയ അവർഡിന് അർഹനാക്കിയ മതേശൻ,ഇപ്പോൾ തലദണ്ടയിലെ കുന്നഗൗട ഈ രണ്ടു കഥാപാത്രത്തിലേക്കുമുള്ള അങ്ങയുടെ പകർന്നട്ടം എന്തൊരു അത്ഭുമാണ്. ഹോ!നെഞ്ചുപൊട്ടുന്ന വേദനയോടെ ആണ് സിനിമ കണ്ടുത്തീർത്തത്. വിജയ് എനിക്കുറപ്പുണ്ട് ഇതുമറ്റൊരു അടയാളപ്പെടുത്തലാണ്.
വെല്ലുവിളിയർന്ന ഈ കഥാപാത്രത്തെ അങ്ങേക്ക് സമ്മാനിച്ച ഡയറക്ടർ പ്രവീൺകൃപകർ സർനു നന്ദി. എപ്പോഴും മറ്റുള്ളവരെ സഹായിക്കണം എന്നുള്ള മനസായിരുന്നു നിങ്ങൾക്കു, മരണത്തിലും അങ്ങിനെ തന്നെ ഏഴു പേരിലൂടെ ഈ ലോകത്തു നിങ്ങൾ ജീവിച്ചിരിക്കുന്നു, ജീവിതയാത്രയില്ലെപ്പോഴെങ്കിലും അവരിലൂടെ നമുക്ക് നേരിൽ കാണാമെന്നമെന്ന പ്രതീക്ഷയോടെ.

Related posts