അതിന് കാരണം അല്ലിമോളാണെന്ന് സുപ്രിയ. വൈറലായി പോസ്റ്റ്

പൃഥ്വിരാജും സുപ്രിയ മേനോനും കഴിഞ്ഞ ദിവസമാണ് അവരുടെ 10ാമത്തെ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഒരുപാട് ആരാധകരാണ് പ്രിയപ്പെട്ടവര്‍ക്ക് ആശംസ അറിയിച്ച് എത്തിയത്. ഇവരുടെ അഭിമുഖങ്ങളും ചിത്രങ്ങളും ചേര്‍ത്തുവെച്ചുള്ള വീഡിയോ വൈറലായി മാറിയിരുന്നു. ഇവര്‍ക്ക് ഇന്ദ്രജിത്തും പൂര്‍ണിമയുമടക്കമുള്ളവരും സോഷ്യൽ മീഡിയയിലൂടെ ആശംസ അറിയിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയ ഇവരുടെ വിവാഹം തീരുമാനിച്ചത് പ്രണയത്തിലായി മാറിയതിന് ശേഷമാണ്. പൃഥ്വിരാജ് വിവാഹത്തിന് തൊട്ടുമുന്‍പായാണ് പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ഇരുവരും അന്നത്തെ പ്രണയം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. വളരെ പെട്ടെന്നാണ് സുപ്രിയ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

എന്റെ കിടിലം പാർട്ണറിന് പത്താം വാർഷികം ആശംസിക്കുന്നു. ഒരു പതിറ്റാണ്ടായി, ദമ്പതികളായും വ്യക്തികളായും ഒരുമിച്ച് നമ്മൾ വളർന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ നിരവധി വാദങ്ങളും വിയോജിപ്പുകളും ഉണ്ടായിട്ടുണ്ട്, അതോടൊപ്പം തന്നെ നിരവധി മനോഹരമായ നിമിഷങ്ങളും. ലോക്ക് ഡൗൺ സമയത്ത് നിങ്ങളുമായി സമയം ചെലവിട്ടതിന്റെ ഓർമ്മകളുടെ ത്രോബാക്ക് ചിത്രം പങ്കിടാൻ ആഗ്രഹിക്കുന്നുവെന്ന് സുപ്രിയ പറയുന്നു.

രണ്ടാമത്തെ ചിത്രം 2014 ലെ എന്റെ ബേബി ഷവറിൽ നിന്നുള്ളതാണ്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം എന്നത് ഞങ്ങളുടെ പ്രിയപ്പെട്ട മകൾ അല്ലിയാണ്. കഴിഞ്ഞ ഒരു ദശകത്തിലേക്കും ഇനി വരാൻ പോകുന്ന കാലത്തിലേക്കും. ഹാപ്പി ആനിവേഴ്സറി ഡാഡാ. ഐ ലവ് യു എന്നുമായിരുന്നു സുപ്രിയ കുറിച്ചത്. ജീവിതത്തിൽ അലംകൃതയെന്ന ആലി വന്നതിന് ശേഷം ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് പൃഥ്വി തുറന്നുപറഞ്ഞിരുന്നു. ക്ഷമാശീലനായി മാറിയത് ആലി വന്നതോടെയാണ്. മകൾ ആരാവരുത് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related posts