ആ ശബ്ദം ഒന്ന് കേള്‍ക്കാനായിരുന്നുവെങ്കില്‍, ആ കൈയ്യൊന്ന് പിടിക്കാനായിരുന്നുവെങ്കില്‍! വൈറലായി സുപ്രിയയുടെ പോസ്റ്റ്‌!

പൃഥ്വിരാജും കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ബിബിസിയിലെ മുൻ റിപ്പോർട്ടറും സിനിമാ നിർമ്മാതാവുമായ സുപ്രിയ മേനോനാണ് പൃഥ്വിരാജിന്റെ ഭാര്യ. പൃഥ്വിരാജ് പ്രൊഡക്ഷൻ നടത്തുന്നത് ഇപ്പോൾ സുപ്രിയയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സുപ്രിയ. താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. സുപ്രിയയുടെ പിതാവ് വിജയകുമാര്‍ മേനോന്‍ മാസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. അച്ഛന്റെ വേര്‍പാട് അംഗീകരിക്കാനും വിശ്വസിക്കാനും സുപ്രിയയ്ക്ക് ഇപ്പോഴുമായിട്ടില്ല. സോഷ്യല്‍ മീഡിയകളില്‍ സുപ്രിയ അച്ഛന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കാറുണ്ട്.

ആ ശബ്ദം ഒന്ന് കേള്‍ക്കാനായിരുന്നുവെങ്കില്‍, ആ കൈയ്യൊന്ന് പിടിക്കാനായിരുന്നുവെങ്കില്‍ അവസാനമായൊന്നും മുറുകെ കെട്ടിപ്പിടിക്കാനും കഴിഞ്ഞിരുന്നുവെങ്കില്‍.. മിസ് യൂ ഡാഡി, മൈ ഡാഡി മൈ ഹീറോ എന്ന ഹാഷ് ടാഗോടെയായാണ് സുപ്രിയ കുറിപ്പ് അവസാനിപ്പിച്ചത്.

ഡാഡിയായിരുന്നു തനിക്കെല്ലാം. എന്റെ കരുത്തും പ്രാണവായുവുമായിരുന്നു. ഒറ്റ മകളാണെങ്കിലും എന്റെ ഒരുകാര്യത്തിലും അദ്ദേഹം തടസമായി നിന്നിട്ടിില്ല. പഠന സമയത്തോ, ജോലി ചെയ്തിരുന്നപ്പോഴോ ജീവിതപങ്കാളിയെ തിരഞ്ഞെടുത്തപ്പോഴൊ ഒന്നും ഡാഡി എതിര്‍പ്പുകളൊന്നും പറഞ്ഞിരുന്നില്ല. എപ്പോഴും എന്നെ പിന്തുണച്ചിരുന്നു അദ്ദേഹം. എന്റെ വീഴ്ചകളിലെല്ലാം എനിക്ക് താങ്ങായി ഒപ്പമുണ്ടായിരുന്നുവെന്ന് മുന്‍പ് സുപ്രിയ കുറിച്ചിരുന്നു.

Related posts